വെള്ളിത്തിരയിൽ നിന്ന് എക്സൈസ് വലയിലേക്ക്; 52 ലിറ്റർ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് ‘അൽകു’ പിടിയിൽ

52 ലിറ്റര്‍ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് “അൽകു” എക്സൈസ് പിടിയിൽ. തിരൂരങ്ങാടി സ്വദേശിയായ അൽകു എന്ന് അറിയപ്പെടുന്ന ഷെഫീഖ് ആണ് പിടിയിലായത്. 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 58 ബോട്ടിൽ ബിയര്‍ (37.7 ലിറ്റർ) ഇയാളിൽ നിന്നും കണ്ടെത്തി.

തിരൂരങ്ങാടി സ്വദേശിയായ ഇയാള്‍ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാള്‍ക്ക് ലഭിച്ച പേരായിരുന്നു അൽകു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത 52 ലിറ്റർ മദ്യം കൂടുതൽ പരിശോധനകൾക്കായി അയച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. ‘ഓട്ടോർഷ’ എന്ന ചിത്രത്തിലൂടെയാണ് പ്രതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

സിനിമയിലേക്കുള്ള ഷെഫീക്കിന്റെ പ്രവേശനം ശ്രദ്ധേയമായിരുന്നു. ഒരു പെറ്റി അടയ്ക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം എടുത്ത സെൽഫി ചിത്രം ഫേസ്ബുക്കിൽ വൈറലായതിനെ തുടർന്നാണ് ഷെഫീഖിന് സിനിമയിൽ അവസരം ലഭിച്ചത്.

spot_img

Related news

പുണ്യത്തിന്റെ വ്രതകാലം; നാളെ മുതൽ വിശ്വാസികൾ വ്രതശുദ്ധിയിലേക്ക്

മനസ്സും ശരീരവും ഒരുപോലെ പടച്ചതമ്പുരാന് സമർപ്പിക്കുന്ന വ്രതശുദ്ധിയുടെ നാളുകൾക്ക് നാളെ തുടക്കമാവുകയാണ്....

ശസ്ത്രക്രിയകളും മുടങ്ങും; മെഡിക്കൽ കോളജുകൾ സ്തംഭനത്തിലേക്ക്, സർക്കാർ ഡോക്ടർമാരുടെ സമരം കടുക്കുന്നു

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ്....

യുവതിയുടെ ഫോട്ടോയിൽ ‘വിധവ’ ചമഞ്ഞ് പണം തട്ടിപ്പ്; മാവേലിക്കര സ്വദേശി കുടുങ്ങി, ഭാര്യ രണ്ടാം പ്രതി!

ആലപ്പുഴ: യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പണം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ്...

സ്കൂട്ടർ മോഷണം: കുറ്റിപ്പുറം സ്വദേശിയും അമ്പലവയൽ സ്വദേശിനിയും പിടിയിൽ; പിടിയിലായവരിൽ ‘പഴയ പുള്ളിയും’

അമ്പലവയല്‍: ടൗണില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സത്രീ അടക്കം രണ്ടുപേരെ...