സാമ്പത്തിക തര്‍ക്കം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ സുഹൃത്തിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തി അസം സ്വദേശി

മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. കൊണ്ടോട്ടി കിഴിശ്ശേരിയിലാണ് സംഭവം. അസം സ്വദേശിയായ അഹദുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതി ഗുല്‍ജാര്‍ ഹുസൈനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഗുഡ്‌സ് ഓട്ടോറിക്ഷ കൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു.

രാത്രി 10.15 ഓടെ കീഴ്‌ശേരിയിലെ സ്‌കൂളിന് സമീപം വെച്ചായിരുന്നു സംഭവം. ദീര്‍ഘകാലമായി കൊണ്ടോട്ടി, കീഴ്‌ശ്ശേരി മേഖലയില്‍ താമസിക്കുന്നവരാണ് അസം സ്വദേശികളായ അഹദുല്‍ ഇസ്ലാമും ഗുല്‍ജാര്‍ ഹുസൈനും. ഇരുവരും തമ്മില്‍ ചീട്ടുകളിയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു. ഇന്നലെ രാത്രി പണത്തെ ചൊല്ലി അഹദുല്‍ ഗുല്‍ജാറിനെ മര്‍ദ്ദിച്ചു. ഈ ദേഷ്യത്തില്‍ നടന്നു പോവുകയായിരുന്ന അഹദുല്‍ ഇസ്ലാമിനെ തന്റെ ഗുഡ്‌സ് ഓട്ടോറിക്ഷ കൊണ്ട് പ്രതി ഗുല്‍ജാര്‍ ഇടിച്ചു വിഴുത്തുകയായിരുന്നു. പിന്നീട് ദേഹത്തിലൂടെ വാഹനം കയറ്റിയിറക്കി. മദ്യലഹരിയില്‍ ആയിരുന്നു ഇരുവരും. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പുലര്‍ച്ചയോടെ കൊണ്ടോട്ടി പോലീസ് അരീക്കോട് വാവൂരില്‍ നിന്ന് പിടികൂടി.

വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി 15വര്‍ഷത്തോളമായി കേരളത്തില്‍ കുടുംബമായാണ് താമസം. അഹദുല്‍ ഇസ്ലാമിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

spot_img

Related news

കണ്ണീരടക്കാനാവാതെ ഉജ്ജയിൻ; 23 മണിക്കൂർ നീണ്ട പോരാട്ടം വിഫലം, കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരിച്ചു

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരിച്ചു. 23 മണിക്കൂർ...

അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

കോഴിക്കോട് കുന്ദമംഗലത്ത് വീട്ടുകാർ അറിയാതെ അവിവാഹിതയായ യുവതി പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ...

“ശ്രീനന്ദ ഇനി നോവാർന്ന ഓർമ്മ”; മൃതദേഹം കടമ്പഴിപ്പുറത്തെത്തിച്ചു, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഐവർമഠത്തിൽ

ചിക്കമഗളൂരുവിൽ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട്...

സൈക്കിൾ പൈപ്പിനുള്ളിൽ 17 ലക്ഷത്തിന്റെ സ്വർണ്ണം; കൊച്ചി വിമാനത്താവളത്തിൽ തൃശൂർ സ്വദേശി പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ ടോയ് സൈക്കിളിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ്...

“രഞ്ജിത്തിനെതിരെ തെളിവുണ്ട്, പരാതി വ്യാജമല്ല”; ജാമ്യ ഉത്തരവിൽ കോടതിയുടെ നിർണ്ണായക നിരീക്ഷണം!

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. രഞ്ജിത്തിന് ജാമ്യം...