മലപ്പുറം സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന മലപ്പുറം പ്രസ് ക്ലബ് ടീമിനുള്ള യാത്രയപ്പും ജേഴ്‌സി കിറ്റ് പ്രകാശനവും നടത്തി. യാത്രയയപ്പ് ചടങ്ങ് എ.പി അനില്‍കുമാര്‍ എം.എല്‍.എയും ജേഴ്‌സി പ്രകാശനം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ ജേക്കബും നിര്‍വ്വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് എസ് മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മലപ്പുറം ജില്ലാ ട്രഷറര്‍ ട്രഷറർ മേജർ രവി നായർ,പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് ഗീതു തമ്പി, ജോയിന്റ് സെക്രട്ടറി പി.പി അഫ്താബ് പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി വി.പി നിസാര്‍ സ്വാഗതവും ട്രഷറര്‍ പി.എ അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.




