മുന്‍വൈരാഗ്യം, അയല്‍വാസിയെ സുഹൃത്തുക്കളുമായി ചെന്ന് വെട്ടി; 4 പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ച കേസില്‍ നാല് പേരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കരളകം വാര്‍ഡില്‍ കണ്ടത്തില്‍ വീട്ടില്‍ ഷാജിയെയാണ് അയല്‍വാസികളായ രണ്ട് യുവാക്കളും, രണ്ട് കൂട്ടുകാരും ചേര്‍ന്ന് പാരയ്ക്ക് തലയ്ക്കടിച്ചും മുഖത്ത് വെട്ടിയും പരിക്കേല്‍പ്പിച്ചത്. ചുങ്കം നടുചിറയില്‍ ശ്രീജിത്ത് (33), കരളകം വാര്‍ഡില്‍ കളരിക്കച്ചിറ വീട്ടില്‍ സുമേഷ് (22), കരളകം വാര്‍ഡില്‍ കളരിക്കച്ചിറ വീട്ടില്‍ വൈശാഖ് (20), കൊറ്റംകുളങ്ങര വാര്‍ഡില്‍ നടുവിലെ മുറിയില്‍ ആദില്‍ (21) എന്നിവരാണ് പിടിയിലായത്.

ഗുരുതരമായി പരിക്കേറ്റ ഷാജി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയിലായ പ്രതികള്‍ സ്ഥിരം കുറ്റവാളികളും കാപ്പ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ നാല് പേരെയും റിമാന്‍ഡ് ചെയ്തു. നോര്‍ത്ത് സി. ഐ എം. കെ. രാജേഷിന്റെ നേതൃത്വത്തില്‍ എസ്. ഐമാരായ ജേക്കബ്, ദേവിക, സജീവ്, സീനിയര്‍ സി. പിഒമാരായ ഗിരീഷ്, ഹരീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

spot_img

Related news

കോൺഗ്രസ് – ലീഗ് സീറ്റ് കൈമാറ്റം; പട്ടാമ്പിയിൽ എം.എ. സമദ്, കോങ്ങാട് രമ്യ ഹരിദാസ്

പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണ. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍...

കോട്ടയത്തിന് ക്രിസ്മസ് സമ്മാനമായി 20 കോടി; 20 കോടി XC 138455 എന്ന നമ്പറിന്

ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC...

ദീപകിന്റെ മരണം; ഷിംജിതയുടെ വീഡിയോയിൽ നിന്നും എന്നെ ഒഴിവാക്കണം; പരാതിയുമായി ബസ്സിലെ സഹയാത്രിക

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി...

ഐഎസ്ആർഒയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്; അതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്; സുനിതാ വില്യംസ്

ഐഎസ്ആര്‍ഒയും നാസയും ഒരുമിച്ച് നിന്നാല്‍ ഇലോണ്‍ മസ്‌ക് സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍...