മയക്കുമരുന്ന് കച്ചവടത്തിലെ പ്രധാനി എംഡിഎംഎയുമായി പിടിയില്‍

മലപ്പുറം: കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനി എം.ഡി.എം.എയുമായി പിടിയിലായി. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടില്‍ ഷൈന്‍ (40) ആണ് പിടിയിലായത്.

വ്യാഴാഴ്ച വൈകീട്ട് കൊണ്ടോട്ടി വൈദ്യരങ്ങാടിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. അഞ്ച് ഗ്രാമോളം എം.ഡി.എം.എ ഇയാളില്‍ നിന്നും പിടികൂടി. മയക്കുമരുന്ന് കടത്തി കൊണ്ടുവരാന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. 56 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് വര്‍ഷം മുന്‍പ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തില്‍ ഈയിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്നും മയക്കുമരുന്ന് കച്ചവടത്തില്‍ സജീവമാവുകയായിരുന്നു.

spot_img

Related news

ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരത്തിൽ; ദുരിതത്തിലായി നഗരവാസികൾ

തിരുവനന്തപുരം: നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരമായി മാറിയിട്ടും ശുചീകരണം നടക്കുന്നില്ലെന്ന്...

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂർ: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി...

സവാള വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...