ലോഡ്ജിൽ ലഹരി ഇടപാട്; പൊലീസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി അലനല്ലൂർ സ്വദേശികൾ

മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നാട്ടുകല്ലിൽ ലോഡ്ജിൽ രാസലഹരി വിൽപനയ്ക്കിടെ യുവാക്കൾ പിടിയിൽ. അലനല്ലൂർ സ്വദേശികളായ പള്ളിക്കാട്ടുതൊടി ഹാഷിം, പാലക്കാഴി ചോലയിൽ വീട്ടിൽ അരുൺ എന്നിവരെയാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ പ്രതികളുടെ കൈയ്യിൽ നിന്നും 5.670 ഗ്രാം എംഡിഎംഎ കണ്ടെത്തി. അലനല്ലൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിന്‍റെ മിന്നൽ പരിശോധന. മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും മണ്ണാർക്കാടും ലഹരിയെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

spot_img

Related news

ബംഗളൂരു – കോഴിക്കോട് ബസിൽ എംഡിഎംഎ വേട്ട; ഫറോക്ക്, വണ്ടൂർ സ്വദേശികൾ എക്സൈസ് പിടിയിൽ

ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ രാസലഹരിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട്ടേക്ക്...

ഓവർടേക്കിംഗിനിടെ ദുരന്തം; സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം. കുമ്മിൾ താന്നിവിള വീട്ടിൽ...

വാ തുറന്നാൽ പണികിട്ടും! കേന്ദ്ര ജീവനക്കാർക്ക് കർശന വിലക്ക്; രഹസ്യം ചോർത്തിയാൽ നടപടി കടുക്കും

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ....

‘അടച്ചിട്ട മുറിയിൽ എന്ത് ബാധയൊഴിപ്പിക്കൽ?’; പതറി മുരാരി തന്ത്രി; ജ്യോതിഷാലയത്തിൽ തെളിവെടുപ്പ് പൂർത്തിയായി

കൊല്ലം കൊട്ടാരക്കര പുത്തൂരിൽ 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ...