തർക്കങ്ങൾക്കൊടുവിൽ നാടകീയ രംഗങ്ങൾ; ‘അമ്മ’ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു!

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ (AMMA) വൻ പ്രതിസന്ധി. വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ കടുത്ത തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിൽ സംഘടനയുടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള എല്ലാ കമ്മിറ്റി അംഗങ്ങളും തങ്ങളുടെ രാജി സമർപ്പിച്ചു.

വനിതാ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷമുള്ള ആദ്യ ജനറൽ ബോഡി യോഗമാണ് കൊച്ചിയിൽ നടന്നത്. എന്നാൽ യോഗത്തിന്റെ തുടക്കം മുതൽ വാർഷിക റിപ്പോർട്ടിലെ കണക്കുകളെ ചൊല്ലി മുതിർന്ന അംഗങ്ങൾക്കിടയിൽ കടുത്ത വിയോജിപ്പുകൾ ഉയർന്നിരുന്നു. ‘അമ്മ’യുടെ ചരിത്രത്തിലാദ്യമായി ഭരണസമിതി അംഗങ്ങൾ ഒന്നടങ്കം രാജിവെക്കുന്നു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരടക്കം എല്ലാവരും ഒഴിഞ്ഞു. വാർഷിക ജനറൽ ബോഡിയിലെ കണക്കുകളെച്ചൊല്ലിയുള്ള തർക്കങ്ങളും തുടർന്നുള്ള അഭിപ്രായവ്യത്യാസങ്ങളും.

നേരത്തെ യോഗത്തിനിടെ ശ്വേത മേനോൻ വേദിയിൽ വെച്ച് രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അംഗങ്ങൾ അത് തടഞ്ഞിരുന്നു. എന്നാൽ വിയോജിപ്പുകൾ പരിഹരിക്കാനാകാത്ത വിധം രൂക്ഷമായതോടെയാണ് മുഴുവൻ ഭരണസമിതിയും ഒന്നിച്ച് രാജിവെക്കാൻ തീരുമാനിച്ചത്. സംഘടനയുടെ അടുത്ത നീക്കങ്ങളെക്കുറിച്ചും പുതിയ താൽക്കാലിക സമിതിയെ നിയോഗിക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്.

spot_img

Related news

ബാനറുകളിലെ പുകവലി ചിത്രങ്ങൾ നിയമവിരുദ്ധം…. ലോകകപ്പ് ലഹരിയിൽ പുകയില പരസ്യം പാടില്ലെന്ന് ആരോഗ്യവകുപ്പ്

ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ബാനറുകളിലെയും കൗട്ടൗട്ടുകളിലെയും ചുരുട്ടു വലിക്കുന്ന...

ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങൾക്ക് പിന്നാലെ നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു; രാജ്യത്തുടനീളം കനത്ത സുരക്ഷ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വലിയ വിവാദത്തിലായ നീറ്റ് പുനഃപരീക്ഷ രാജ്യത്തുടനീളം ആരംഭിച്ചു....

പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട്; താൽക്കാലിക ജീവനക്കാരിയും ഭർത്താവും കസ്റ്റഡിയിൽ!

പാലക്കാട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. കേന്ദ്ര ധനകാര്യ...

മുല്ലപ്പെരിയാർ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ മാറ്റി; ഉത്തർപ്രദേശ് സ്വദേശിക്ക് ചുമതല; കേന്ദ്രത്തിന്റെ ഏകപക്ഷീയ നീക്കമെന്ന് ആക്ഷേപം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ വിലയിരുത്തലിനായി നിയോഗിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന്...

“യോഗ്യത അളന്നാൽ എന്നെ മാറ്റിനിർത്താനാകില്ല”; കെപിസിസി അധ്യക്ഷസ്ഥാനത്തിനായി അവകാശവാദവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവിയിലേക്ക് തന്നെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ...