ഡോ. തോമസ് മാത്യു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. മുമ്പ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു.

1984ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കി. 1993ല്‍ പൊതുജനാരോഗ്യത്തില്‍ ഡിപ്ലോമ നേടി. 1995ല്‍ കമ്മ്യൂണിറ്റി മെഡിസിനില്‍ എംഡി കരസ്ഥമാക്കി. 2003ല്‍ എബിഎയും, 2012ല്‍ ഫെയ്മര്‍ ഫെലോഷിപ്പും നേടി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളിലായി കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ 27 വര്‍ഷം അധ്യാപകനായും 11 വര്‍ഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പൊതുജനാരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ ദീര്‍ഘനാളത്തെ അനുഭവ പരിചയത്തിന് ശേഷമാണ് ഡോ. തോമസ് മാത്യു ഉന്നത പദവിയിലെത്തുന്നത്.

spot_img

Related news

17കാരിയെ പീഡിപ്പിച്ച കൊണ്ടോട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് 33 വര്‍ഷം തടവും പിഴയും

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ 42 കാരന് 33...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച്...

മൂന്നാറില്‍ കാട്ടാന ആക്രമണം; ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തി മറിച്ചു

മൂന്നാറില്‍ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. ഓടിക്കൊണ്ടിരുന്ന...

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ...