ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) വളാഞ്ചേരി യൂണിറ്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെയും കമ്മിറ്റിയുടെയും സ്ഥാനാരോഹണ ചടങ്ങ് വളാഞ്ചേരി ഡോക്ടേഴ്‌സ് ക്ലബിൽ വെച്ച് സംഘടിപ്പിച്ചു. പുതിയ പ്രസിഡന്റായി ഡോ. അബ്ദുറഹിമാൻ നെടിയേടത്തും, സെക്രട്ടറിയായി ഡോ. അനു റിയാസും ചുമതല ഏറ്റെടുത്തു. മലപ്പുറം ജില്ലാ അഡീഷണൽ സൂപ്രണ്ടന്റ് ഓഫ് പൊലീസ് കൃഷ്ണദാസ് വി.എ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അൽ-ശിഫ ആശുപത്രിയിലെ എല്ല് രോഗ വിഭാഗം മേധാവി ഡോ. ഇ.ജി മോഹൻകുമാർ, തിരൂർ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അബ്ദുൽ ജബ്ബാർ, ഐ.എം.എ സംസ്ഥാന, ജില്ലാ തല നേതാക്കൾ എന്നിവരും സംബന്ധിച്ചു. കൂടാതെ വളാഞ്ചേരിയിലെ ആരോഗ്യ, ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സന്നിഹിതരായിരുന്നു.




