ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നായ കുറുകെ ചാടി; 46 കാരിക്ക് ദാരുണാന്ത്യം

പാലക്കാട് കുഴല്‍മന്ദത്ത് നായ കുറകെ ചാടി ബൈക്ക് യാത്രികയ്ക്കു ദാരുണാന്ത്യം. കുത്തനൂര്‍ കുന്നുകാട് വീട്ടില്‍ പഴനിയുടെ ഭാര്യ ഉഷ (46) ആണ് മരിച്ചത്. നെച്ചുള്ളി പാലത്തിന് സമീപത്ത് ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് മരിച്ചത്.

കെട്ടിട നിര്‍മാണ ജോലി കഴിഞ്ഞ്, അയല്‍വാസിയുടെ ബൈക്കില്‍ വരികയായിരുന്നു ഉഷ. നെച്ചുള്ളി പാലത്തിന് സമീപത്ത് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍നിന്നും ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉഷയെ കുഴല്‍മന്ദം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്ന വഴി പള്‍സ് കുറവായതിനെ തുടര്‍ന്ന് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധങ്ങള്‍ക്ക് വിട്ടുനല്‍കുംമകള്‍:നിഷ.

spot_img

Related news

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...

ലൈംഗിക അധിക്ഷേപ കേസ്: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി...

രാത്രി വനമേഖലയിലൂടെയുള്ള അനാവശ്യ യാത്ര ഒഴിവാക്കണം, ടൂറിസ്റ്റുകള്‍ വന്യജീവികളെ പ്രകോപിപ്പക്കരുത്; മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക...

‘അന്‍വറിനെ തല്‍ക്കാലം തള്ളുകയും കൊള്ളുകയും വേണ്ട’; മുന്നണി പ്രവേശനത്തില്‍ തീരുമാനം തിടുക്കത്തില്‍ വേണ്ടെന്ന് യുഡിഎഫ്‌

പി.വി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ...

‘നിലമ്പൂരില്‍ മത്സരിക്കില്ല; പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍’; നയം വ്യക്തമാക്കി പി വി അന്‍വര്‍

നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ...