ഡയറ്റ് ജീവനക്കാർക്ക് നാല് മാസമായി ശമ്പളമില്ല; ഓണക്കാലത്തും പ്രതിസന്ധി

തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനാകാതെ തുടരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെട്ടിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. എസ്എസ്‌കെ ഫണ്ട് ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

നാല് മാസമായി ശമ്പളം ലഭിക്കാത്തതോടെ ഓണക്കാലത്തും ഡയറ്റ് ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ മുന്നൂറോളം ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നത്.

ഡയറ്റ് ജീവനക്കാരുടെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിശോധിച്ച് പരിഹാരം കാണുമെന്നും നേരത്തെ വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. ഏത് വിഭാഗം ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നതെന്നും പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാർക്ക് ശമ്പള പ്രതിസന്ധിയുണ്ടാകില്ലെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കും ഈ ഓണക്കാലത്ത് ശമ്പളം മുടങ്ങിയിരിക്കുകയാണ്.

പരസ്യമായി പ്രതികരിക്കുന്നതിന് ചില തടസങ്ങളുള്ളതിനാൽ ജീവനക്കാർ വിഷയത്തിൽ തുറന്ന് പ്രതികരിക്കാൻ തയ്യാറാകുന്നില്ല. കേന്ദ്രവും സംസ്ഥാനവും അറുപത്-നാൽപ്പത് അനുപാതത്തിൽ ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്. സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

spot_img

Related news

മെസ്സി സന്ദര്‍ശനം: കായികവകുപ്പ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസ്സി തട്ടിപ്പ് വിവാദത്തിൽ കായികവകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി...

പ്രതിശ്രുത വരനും വധുവും ജീവനൊടുക്കിയ സംഭവം; മൊബൈൽ ഫോണുകൾ പരിശോധിക്കും

കാസർകോട് ഉദുമയിൽ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വരനും വധുവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ...

ഇൻസ്റ്റാഗ്രാം ലൈവിട്ട് യുവാവ് പുഴയിൽ ചാടി മരിച്ചു

കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടിയ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ്...

പത്തനംതിട്ടയിൽ 45കാരനെ സഹോദരപുത്രൻ ചവിട്ടിക്കൊന്നു

പത്തനംതിട്ട: കുടുംബവഴക്കിനിടെ 45കാരനെ സഹോദരപുത്രൻ ചവിട്ടിക്കൊന്നു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ...

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു....