പെരിന്തൽമണ്ണ: ലോക ഡയബറ്റിക് ദിനാചരണത്തിന്റെ ഭാഗമായി അൽ സലാമ ഐ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ ഡയബറ്റിസ് രോഗികൾക്കും കണ്ണിലെ ഡയബറ്റിക് റെറ്റിന പ്രശ്നമുള്ളവർക്കുമായി “മധുരത്തിൽ കാഴ്ച നഷ്ടപ്പെടരുത്” എന്ന പേരിൽ പ്രത്യേക ഡയബറ്റിക് വിഷൻ കെയർ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പ് നവംബർ 13-ാം തീയതി വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ ഹോസ്പിറ്റലിൽ നടക്കും. ക്യാമ്പിന്റെ ഭാഗമായി വിദഗ്ധ ഡോക്ടർമാരുടെ ബോധവത്കരണ ക്ലാസുകളും, ഡോക്ടർ കൺസൾട്ടേഷനിൽ 50% ഡിസ്‌കൗണ്ടും ലഭ്യമാകും. തുടർ ചികിത്സ ആവശ്യമായ രോഗികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പറുകൾ: 📞 8138877704, 8138877706, 94477 72704




