ആര്യാടന്‍ മുഹമ്മദിന്റെ വേര്‍പാട് ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടവും, മതേതര ചേരിക്ക് ഏറെ ആഘാതവുമുണ്ടാക്കുന്നതാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ വേര്‍പാട് ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടവും, മതേതര ചേരിക്ക് ഏറെ ആഘാതവുമുണ്ടാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നവകേരളത്തിന്റെ പുരോഗതിയിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വളര്‍ച്ചയിലും വലിയ പങ്കു വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മുന്‍നിര പോരാളിയായിരുന്ന അദ്ദേഹം
കര്‍മ്മനിരതനായ സംഘാടകനും, മികച്ച ഭരണാധികാരിയും, ആരേയും ആകര്‍ഷിക്കുന്ന പ്രസംഗ വൈഭവത്തിനുടമയുമായിരുന്നു. അടുപ്പക്കാരുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞാക്കയായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നതായി തങ്ങള്‍ പറഞ്ഞു.

spot_img

Related news

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടർ ഹൈറൂൺ ഷാന മരണപ്പെട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം ജില്ല പുലാമന്തോൾ ചെമ്മലശ്ശേരിയിലെ വേങ്ങമണ്ണിൽ പെരിയംതടത്തിൽ...

യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വളാഞ്ചേരി: ആതവനാട് പാറേക്കളത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഒറുവില്‍ സൈതലവിയുടെ...

മുഅല്ലിം ഡേ യും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു

നരിപ്പറമ്പ്: ജീലാനി നഗര്‍ മദ് റസത്തുല്‍ ബദ്രിയ്യ ഹാളില്‍ ജീലാനി മഹല്ല്...

നിലമ്പൂരില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു

നിലമ്പൂര്‍: മൂത്തേടത്ത് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റതായി റിപ്പോര്‍ട്ട്. കാരപ്പുറം സ്വദേശി...

അഴുകിയ ഭക്ഷണം വിളമ്പിയ സാൻഗോസ് റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

വളാഞ്ചേരി: അഴുകിയ ഭക്ഷണം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ...