ഡൽഹി യാത്രയും ‘പോറ്റി’ ബന്ധവും; സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറെ പൂട്ടി SIT

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി SIT. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ SIT നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.

ശബരിമല സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പോറ്റിയുമായി അടൂർ പ്രകാശിനുള്ള സാമ്പത്തിക-വ്യക്തിഗത ഇടപാടുകളെക്കുറിച്ചും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

സോണിയാ ഗാന്ധിയുമായി ഡൽഹിയിൽ നടന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിൽ അടൂർ പ്രകാശും ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും ഡൽഹി യാത്രയെക്കുറിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.

നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.

spot_img

Related news

‘നാലിൽ ഒന്ന് പോയാൽ കാലം കണക്ക് ചോദിക്കും’; തവനൂർ കൈമാറ്റത്തിനെതിരെ നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പ്

മലപ്പുറം: തവനൂർ സീറ്റ് മുസ്‌ലിം ലീഗുമായി കോൺഗ്രസ് വെച്ച് മാറുന്നതിനെതിരെ യൂത്ത്...

ഫോണും സിമ്മും ഉപേക്ഷിച്ചു, ഒളിവിൽ കഴിഞ്ഞത് യുപി സ്വദേശികളുടെ ചേരിയിൽ; പന്തിരാങ്കാവ് പീഡനക്കേസ് പ്രതി ഒടുവിൽ കുടുങ്ങി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യു.പി സ്വദേശിയായ യുവാവിനെ...

മെട്രോമാന്റെ ‘വേഗപ്പൂട്ടിൽ’ അനിശ്ചിതത്വം: പൊന്നാനിയിലെ ഓഫീസ് തുറന്നിട്ടും ആളില്ല, കേന്ദ്രത്തിന് മൗനം!

മലപ്പുറം: ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ അതിവേഗ റെയില്‍...

വി. എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം സിപിഐഎം നേതൃത്വവുമായി ആലോചിച്ച ശേഷം

മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി. എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി...