ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല; ജാമ്യാപേക്ഷ കോടതി തള്ളി

ദീപക്കിന്‍റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഷിംജിത നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. ദീപക് ജീവനൊടുക്കിയത് ഷിംജിത ദൃശ്യങ്ങൾ പ്രചരിച്ചതോടെയെന്ന് കേസ്. ശനിയാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ വിശദമായ വാദം കോടതി കേട്ടത്. ഷിംജിത നിരപരാധിയാണെന്നായിരുന്നു അഭിഭാഷകൻ ടി.പി ജുനൈദിന്റെ വാദം. മനഃപൂർവമുള്ള പ്രവർത്തിയാണെന്ന് വാദിഭാഗം അഭിഭാഷകൻ കെ.പി രാജഗോപാലനും വാദിച്ചിരുന്നു.

ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും വീഡിയോ തയ്യാറാക്കാനോ എഡിറ്റ് ചെയ്യാനോ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബസിൽ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയിൽ ബസിൽ നിന്നും ഇറങ്ങിപ്പോയതായും റിമാൻ്റ് റിപ്പോർട്ടില്‍ പറയുന്നത്.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. നിലവിൽ ഷിംജിത 14 ദിവസത്തെ റിമാന്റിലാണ്.

spot_img

Related news

ഉത്സവലഹരിയിൽ ചെല്ലൂർ! ശ്രീ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിൽ ഉത്സവത്തിന് കൂറയിട്ടു

ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിൽ ഫെബ്രുവരി 5, 6 തിയ്യതികളിൽ...

ശിക്ഷ വിധിച്ച് പാലക്കാട് കോടതി; സമരക്കേസിൽ ഷാഫി പറമ്പിലിന് കോടതി പിരിയും വരെ തടവ്

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി...

ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; സ്റ്റൂൾ തട്ടി മാറ്റി കൊലപ്പെടുത്തി, കസ്റ്റഡിയിൽ

കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ്...

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്; ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. കെജിഎംസിടിഎയുടെ...

കൽപ്പറ്റ ടൗൺഷിപ്പ് ഒരുങ്ങി; ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് സ്വന്തം വീട്

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ...