ചുമ മരുന്ന് കഴിച്ചുള്ള മരണം; മധ്യപ്രദേശിൽ  റീലൈഫ്, റെസ്പിഫ്രഷ് സിറപ്പുകൾ കൂടി നിരോധിച്ചു

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ, മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ്, റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. മധ്യപ്രദേശിലെ ഡ്രഗ് കൺട്രോളറെ മാറ്റി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികളാണ് ഇതുവരെ മരിച്ചത്.

ചുമ മരുന്നായ കോൾഡ്രിഫ് കഫ് സിറപ്പിന് പിന്നാലെ റീലൈഫ്, റെസ്പിഫ്രഷ് സിറപ്പുകൾക്ക് കൂടി മധ്യപ്രദേശ് സർക്കാർ നിരോധനം ഏർപ്പെടുത്തി. പരിശോധനയിൽ ഈ രണ്ടു മരുന്നുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. ഗുജറാത്തിലായിരുന്നു കഫ് സിറപ്പുകളുടെ നിർമ്മാണം. ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ മധ്യപ്രദേശ് ഉത്തരപ്രദേശ് സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. സംസ്ഥാനങ്ങളിലെ പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ചുമ മരുന്ന് കഴിച്ച് മരണങ്ങൾ സംഭവിച്ചതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി.

spot_img

Related news

മലയാളികൾക്ക് സന്തോഷവാർത്ത; കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

ദില്ലി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016...

രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ...

‘ഹരിയാനയിൽ വോട്ടുകൊള്ള നടത്തി, 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

വോട്ടുകൊള്ള ആരോപിച്ച് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി. എച്ച് ഫയൽ...