നടന് സല്‍മാന്‍ ഖാനെതിരെ ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതി പിടിയില്‍. പച്ചക്കറി വില്‍പ്പനക്കാരനായ ഷെയ്ഖ് ഹസന്‍ (24) ആണ് ജംഷഡ്പുരില്‍ നിന്ന് പിടിയിലായത്. മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ നടന് നേരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വധ ഭീഷണി എത്തുന്നത്.
ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും എന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ ഇയാള്‍ വ്യക്തമാക്കിയത്. എന്നാല്‍ തനിക്ക് ബിഷ്‌ണോയ് സംഘവുമായി ബന്ധമില്ലെന്നും ക്ഷമിക്കണമെന്നും കാണിച്ച് മറ്റൊരു സന്ദേശം അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇയാള്‍ പൊലീസിന് അയച്ചിരുന്നു.
സല്‍മാന്‍ഖാന്റെ സുരക്ഷ ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം വര്‍ധിപ്പിച്ചിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന് ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍ നിന്ന് വധഭീഷണി നിലനില്‍ക്കുന്നുണ്ട്. സല്‍മാന്‍ ഖാന്റെ ബാന്ദ്രയുടെ വീടിന് പുറത്ത് കഴിഞ്ഞ ഏപ്രിലില്‍ ബിഷ്‌ണോയി സംഘാംഗങ്ങള്‍ വെടിയുതിര്‍ത്തതും വലിയ വാര്‍ത്തയായിരുന്നു.