കോതമംഗലത്തെ 23 കാരിയുടെ മരണം; ‘ലവ് ജിഹാദ്’ ആണെന്ന ബിജെപിയുടെ വാദം പൊളിച്ച് പൊലീസ് കുറ്റപത്രം

എറണാകുളം: കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ലവ് ജിഹാദ് ആണെന്ന ബിജെപി വാദം പൊളിച്ച് പൊലീസ് കുറ്റപത്രം. നിർബന്ധിത മതപരിവർത്തനത്തിന് തെളിവുകളില്ലെന്നും പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടിയുടെ ആൺ സുഹൃത്ത് റമീസിനെയും മാതാപിതാക്കളെയും പ്രതികളാക്കിയുള്ള കുറ്റപത്രം മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ കോടതിയിൽ സമർപ്പിക്കും.

ലവ് ജിഹാദ് ആണ് പെൺകുട്ടിയുടെ ജീവനെടുത്തതെന്നായിരുന്നു ബിജെപിയുടെ വാദം. ഇതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിലൂടെ പൊളിഞ്ഞത്. നിർബന്ധിത മതപരിവർത്തനത്തിന് തെളിവുകളില്ലെന്നും പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ.

പെൺകുട്ടിയും ആൺ സുഹൃത്തായ റമീസും തമ്മിൽ ദീർഘകാലത്തെ ബന്ധമുണ്ട്. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിൽ പലപ്പോഴായി റമീസ് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുകയുണ്ടായി. പിന്നീട് പിന്മാറിയതിനെ തുടർന്നുണ്ടായ നിരാശയാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.കേസിൽ ഒന്നാം പ്രതിയാണ് റമീസ്. യുവാവിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും പ്രതി ചേർത്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം, ആത്മഹത്യാപ്രേരണ കുറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ ആണ് റമീസിനെതിരെ ചുമത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനത്തിന് മൊബൈൽ നിന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കേസിൽ ആകെ 55 സാക്ഷികളാണുള്ളത്. നേരത്തെ വിഷയത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആൺസുഹൃത്തിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന കുറിപ്പും കണ്ടെത്തിയിരുന്നു.

spot_img

Related news

അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

കാട്ടുപന്നി കുറുകെച്ചാടി, കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറഞ്ഞു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണം വിട്ട കാർ...

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി...

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി...