മുംബൈ ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമായിരിക്കേ, മുംബൈയില്‍ കടലില്‍ നാല് ആണ്‍കുട്ടികളെ കാണാതായി. ഇവരുടെ സുഹൃത്തിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. നാവികസേനയും തീരസംരക്ഷണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മുംബൈയിലെ ജുഹു ബീച്ചിലാണ് സംഭവം. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് കടലില്‍ കാണാതായത്. കടല്‍ത്തീരത്ത് നിന്ന് അരകിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടികള്‍ മുങ്ങിപ്പോയത്. ഇവരെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ഇവരുടെ സുഹൃത്തിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമാണ്. ഇത് തിരച്ചിലിനെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങിയതാണോ, ഉയര്‍ന്ന തിരമാലയില്‍ അകപ്പെട്ടതാണോ എന്നകാര്യം വ്യക്തമല്ല. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.