ചുട്ടുപഴുത്ത ചട്ടുകം കൊണ്ട് പിഞ്ചുശരീരങ്ങളിൽ ക്രൂരത; മലപ്പുറത്ത് രണ്ടാനമ്മയും പിതാവും അകത്ത്!

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത. 5, 6, 11 വയസുള്ള മൂന്ന് പെൺകുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച് പരുക്കേൽപ്പിച്ചിരിക്കുന്നത്. കേസിൽ ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവർ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ഥലത്തെ തൊട്ടടുത്തുള്ള കടയിൽ ഭക്ഷണം ചോദിച്ചെത്തിയപ്പോൾ കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് കണ്ട് നാട്ടുകാർ വിവരങ്ങൾ തേടുകയായിരുന്നു. നടുക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്തറിഞ്ഞതോടെ നാട്ടുകാർ ഉടൻ തന്നെ അരീക്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുറിവിൽ അണുബാധ വന്നിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു.

ഇതിന് മുൻപും രണ്ടാനമ്മ ഷീല ദേവി കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പല ദിവസങ്ങളിലായി ഇവർ കുട്ടികളെ മാരകമായി പൊള്ളലേൽപ്പിച്ചിട്ടുണ്ട്. ഷീല ദേവിയും ഭർത്താവ് രാജേഷ് ശർമയും മലപ്പുറത്തുള്ള ഒരു ഫർണീച്ചർ കടയിൽ ജോലി ചെയ്യുകയാണ്. മൂന്ന് വർഷമായി ഇവർ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. രാജേഷ് ശർമയുടെ ആദ്യ വിവാഹത്തിലെ കുട്ടികൾക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ഇയാളുടെ അറിവോടുകൂടിയാണ് രണ്ടാനമ്മ കുട്ടികളെ പൊള്ളലേൽപിച്ചതെന്നാണ് വിവരം.

spot_img

Related news

കുരുന്നിന് പുനർജന്മം; തൊണ്ടയിൽ കുടുങ്ങിയ കുപ്പിമൂടി പുറത്തെടുത്തു, മഞ്ചേരി മെഡിക്കൽ കോളേജിൽ മിന്നൽ രക്ഷാപ്രവർത്തനം!

മഞ്ചേരി: കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുരുന്നിന് മഞ്ചേരി...

ആരോഗ്യനില തൃപ്തികരം, എങ്കിലും വിശ്രമം വേണം; മന്ത്രിയെ ഡിസ്ചാർജ് ചെയ്യുന്നത് വൈകും

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ...

തെളിവ് തന്നാൽ ‘കുഴിമന്തിയും സ്വർണ്ണവും’; മന്ത്രിയെ മർദ്ദിച്ച ദൃശ്യങ്ങൾക്കായി കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ചലഞ്ച്!

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂര്‍...

മരുന്നിന് വരിനിന്ന 78-കാരന്റെ തലയിൽ ചക്ക വീണു; ആശുപത്രി വളപ്പിലെ പ്ലാവ് വില്ലനായി

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണ്...

“പത്തനംതിട്ടയ്ക്ക് ഇനി ഒരു മഹാനടി കൂടി”; മന്ത്രി വീണാ ജോർജിനെതിരെ ‘ആറാടി’ രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് എംഎല്‍എ...