പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു; കൊലയാളി സംഘത്തില്‍ ആറുപേര്‍,3 പ്രതികള്‍ കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊട്ടേക്കാട് കുന്നങ്കാട് സ്വദേശി ഷാജഹാന്‍(40) ആണ് കൊല്ലപ്പെട്ടത്. സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍.

ഞായറാഴ്ച രാത്രി 9.30ന് കുന്നങ്കാട് ഷാജഹാന്റെ വീടിനടുത്തുള്ള കടയ്ക്ക് പരിസരത്താണ് സംഭവം. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്നും സി.പി.എമ്മിലെ വിഭാഗീയതയാണ് കൊലപാതകത്തിന് കാരണമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു.

spot_img

Related news

മഴക്കെടുതിയോ വന്യമൃഗ ഭീതിയോ അല്ല, കാരണം പൊലീസ് വാഹനങ്ങള്‍; 63 കുട്ടികളിൽ ഹാജർ ആറുപേർ

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ 63 വിദ്യാർഥികൾ പഠിക്കുന്ന കരിമ്പാലക്കുന്ന് സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്; UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്. UDSF വിദ്യാഭ്യാസ...

കൊണ്ടോട്ടി എയര്‍പോര്‍ട്ട് റോഡില്‍ ഥാർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: ഥാര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ ബസാര്‍...

വയലും കാലാവസ്ഥയും അനുകൂലം; നെൽക്കൃഷിക്കിത് നല്ലകാലം, പലയിടത്തും നടീൽ തകൃതി

തേഞ്ഞിപ്പലം: നെൽക്കൃഷിയുടെ നല്ലകാലം. വയലുകൾ പലതും പച്ചപ്പിൽ നിറഞ്ഞു. ശേഷിക്കുന്ന പലയിടത്തും...