കരിപ്പൂരില്‍ റണ്‍വേ എന്റ് സേഫ്റ്റി ഏരിയാ നീളം കൂട്ടുന്നതിന് ആലോചന; ചര്‍ച്ചകള്‍ ആരംഭിച്ചു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ എന്റ് സേഫ്റ്റി ഏരിയാ നീളം കൂട്ടുന്നതിന് ആലോചന. നിലവിലുള്ള റണ്‍വേ പൂര്‍ണമായി നിലനിര്‍ത്തി റെസ നീളം കൂട്ടുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന് ലഭിച്ചിരിക്കുകയാണ്. റണ്‍വേ നീളം കുറച്ച് റെസ വര്‍ധിപ്പിക്കാനായിരുന്നു നേരത്തെ നീക്കം. എന്നാല്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കാടുവില്‍ അതോറിറ്റി പിന്‍വലിയുകയായിരുന്നു. റണ്‍വേയുടെ രണ്ട് അറ്റത്തും റെസ 90 മീറ്ററാണ്. ഇത് 240 മീറ്ററായി വര്‍ധിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിര്‍ദേശമുള്ളത്. രണ്ടുഭാഗത്തും 150 മീറ്ററാണ് ഇതിനായി പുതിയതായി നിര്‍മിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ ആരംഭിക്കുന്നത്.

spot_img

Related news

ലീഗിനേയും സമസ്തയെയും രണ്ടാക്കാന്‍ നോക്കുന്നവര്‍ ഒറ്റപ്പെടും; പിളര്‍പ്പുണ്ടാവില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: കോഴിക്കോട്ട് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത് സമസ്തയില്‍ എല്ലാവരേയും ഒന്നിപ്പിച്ചു നിര്‍ത്താനെന്ന്...

എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു. കണ്ടനകം...

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത്...

വണ്ടൂരിൽ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ മാങ്കുന്നന്‍ ചന്ദ്രന്‍ ആണ് മരിച്ചത്

വണ്ടൂര്‍ എറിയാട് വാളോര്‍ങ്ങലില്‍ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട്...

ലൈഫ് ടൈം ഫ്രീ കണ്‍സല്‍ട്ടേഷന്‍ പ്രിവിലേജ് കാര്‍ഡ് വിതരണം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കിലെ 70 വയസ്സു കഴിഞ്ഞ പെന്‍ഷനേഴ്‌സിന്...