പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് ബന്ദിയാക്കി ആറുമാസത്തോളം പീഡിപ്പിച്ചെന്ന് പരാതി

കാണ്‍പൂര്‍: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി പരാതി. 2 കോച്ചിങ് സെന്റര്‍ അധ്യാപകര്‍ അറസ്റ്റില്‍. വീട്ടിലേക്ക് ക്ഷണിച്ച് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. കാണ്‍പൂരിലെ കോച്ചിംഗ് സെന്ററില്‍ നീറ്റ് കോച്ചിങ്ങിനായിചേര്‍ന്ന 17 കാരിയാണ് പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.

പെണ്‍കുട്ടിയെ രണ്ടു അധ്യാപകര്‍ അവര്‍ താമസിക്കുന്ന വീട്ടിലേക്ക് ക്ഷണിച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ബോധം കെടുത്തിയശേഷം ബലാത്സംഗം ചെയ്തെന്നാണ് പരാതി. വീട്ടില്‍ പൂട്ടിയിട്ട് ആറുമാസത്തോളം നിരന്തരം പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

2023 ലാണ് ഈ സംഭവം നടന്നത്. എന്നാല്‍ ഭയത്തെ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. മറ്റൊരു പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പ്രതികളായ അധ്യാപകരില്‍ ഒരാള്‍ അറസ്റ്റിലായ വാര്‍ത്ത കണ്ടതോടെയാണ് പെണ്‍കുട്ടിക്ക് ധൈര്യം ലഭിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കി. വൈദ്യ പരിശോധനക്ക് ശേഷം,പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് സഹില്‍ സിദ്ധിഖി, വികാസ് പോര്‍വാള്‍ എന്നീ രണ്ടു പ്രതികളെയും പിടികൂടി. രണ്ടു പേരുടെയും അറസ്റ്റ് കാണ്‍പൂര്‍ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ സ്ഥിരീകരിച്ചു. അധ്യാപകര്‍ താമസിച്ച വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കൂടുതല്‍ പരാതികള്‍ ഇരുവര്‍ക്കും എതിരെ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

പശ്ചിമബംഗാളിൽ നിപ സ്ഥിരീകരിച്ചു; രണ്ട് നഴ്സുമാർക്ക് രോഗബാധ, 120 പേർ നിരീക്ഷണത്തിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിപ രോഗ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ്...

കരൂരിൽ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക...

‘ലക്ഷ്യം മതപരമായ ശുദ്ധി’; അയോധ്യക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു....