ദേശീയപാതയില്‍ സിനിമസ്‌റ്റൈല്‍ കിഡ്‌നാപ്

പാലക്കാട് ദേശീയപാതയില്‍ സിനിമസ്‌റ്റൈല്‍ കിഡ്‌നാപ്. സംഘം സഞ്ചരിച്ച 2 ഇന്നോവ കാറുകള്‍ തൃശ്ശൂരില്‍ കണ്ടെത്തി. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ നീലി പാറയില്‍ വച്ച് കഴിഞ്ഞ ദിവസമാണ് കിയ കാര്‍ തടഞ്ഞ് കാറിലുള്ള രണ്ടുപേരെയും കാറും സംഘം തട്ടിയെടുത്തത്. നാട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടക്കഞ്ചേരി പൊലീസ് അന്വേഷണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ കുന്നംകുളം ഭാഗത്തെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ ഇന്നോവ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമെന്ന് കണ്ടെത്തിയിരുന്നു. ഏഴോളം പ്രതികള്‍ സംഘത്തില്‍ ഉള്ളതായാണ് വിവരം. പ്രതികള്‍ ഉടന്‍ പിടികിലാകുമെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. കാപ്പ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് സംഘത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...