അഗ്‌നിപഥ് പദ്ധതിയില്‍ മാറ്റം വരുത്തി കേന്ദ്രം; പ്രായപരിധി 23 ആക്കി

പുതിയ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ പദ്ധതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 21 ല്‍ നിന്ന് 23 ആയി കേന്ദ്രം ഉയര്‍ത്തി. കഴിഞ്ഞ 2 വര്‍ഷമായി ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് നടപടി.

അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യമെങ്ങും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനെ തണുപ്പിക്കാനാവുമെന്ന പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് പദ്ധതിയിലെ അംഗമാകാനുള്ള ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി ഉയര്‍ത്തിയിരിക്കുന്നത്.

spot_img

Related news

90% സ്ഥാനാർത്ഥികളും ജയിക്കുക അപൂർവങ്ങളിൽ അപൂർവം; ബിഹാറിലും വോട്ട് കൊള്ള നടന്നു, കോൺഗ്രസ് പരിശോധിക്കുമെന്ന് കെ.സി വേണുഗോപാൽ

ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ....

ഡൽഹി സ്ഫോടനക്കേസിൽ രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനക്കേസിൽ രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ...

റോഡരികിൽ കിടന്നു ഉറങ്ങുകയായിരുന്ന വയോധികനെ തെരുവുനായ കടിച്ചുകൊന്നു

മംഗളൂരുവിൽ വയോധികനെ തെരുവുനായ കടിച്ചുകൊന്നു. റോഡരികിൽ കിടന്നു ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. നവംബർ...

ബിഹാറിൽ എൻഡിഎ മുന്നേറ്റം

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം....