ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയെന്ന കേസ്; നിലമ്പൂർ സ്വദേശിക്ക് തൂക്കുകയർ

ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശി മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബിഷ് (37)നാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് വധശിക്ഷ വിധിച്ചത്.

2021 ജൂലൈ പത്താം തീയതിയാണ് ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം പൂക്കൈത ആറിൽ നിന്നു കണ്ടെത്തിയത്. കേസിൽ അനിതയുടെ ആൺ സുഹൃത്ത് മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിനെയും ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനിയെയും പോലിസ് അറസ്റ്റു ചെയ്തു. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭണിയായി. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയുള്ള കൊലപാതകം.

രജനിയുടെ കൈനകരിയിലെ വീട്ടിൽ വച്ച് പ്രബീഷ് യുവതിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ രജനി അനിതയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേർന്നു മൃതദേഹം പൂക്കൈത ആറ്റിൽ ഉപേക്ഷിച്ചു എന്നാണ് കേസന്വേഷിച്ച നെടുമുടി പൊലീസിന്റെ കണ്ടെത്തൽ. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആലപ്പുഴ അഡീഷ്ണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ വിധിച്ചു.

രജനിയുടെ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. മയക്കുമരുന്നു കേസില്‍ ഒഡിഷയില്‍ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.. പ്രബീഷ് തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്‍.ബി ഷാരിയാണ് ഹാജരായത്.

spot_img

Related news

‘ശബരിമല അന്നദാന മെനുവിൽ മാറ്റം, ഇനിമുതൽ ഭക്തർക്ക് കേരളീയ സദ്യ നൽകും’: തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം. ഭക്തർക്ക് കേരളീയ സദ്യ നൽകും....

നടിയെ ആക്രമിച്ച കേസ്; ഡിസംബര്‍ എട്ടിന് വിധി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി...

ഇന്നും കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളി‍ൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

‘കുഞ്ഞ് വേണം, ഗർഭനിരോധന ഗുളിക കഴിക്കരുത്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ രാഹുലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും...