‘അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല’; തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി മലപ്പുറം കൊണ്ടോട്ടിയിലെ ബിഎൽഒമാർ

അമിതമായ ജോലി ഭാരം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎല്‍ഒമാര്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കിയത്. ആരുടെയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ നീങ്ങുമെന്ന് ആശങ്കയുണ്ടെന്നും ബിഎല്‍ഒമാര്‍ ഹർജിയിൽ പറഞ്ഞു.

അശാസ്ത്രീയമായ രീതിയിലാണ് ഫോം വിതരണം നടത്തുന്നത് ജോലി സമ്മര്‍ദം കൂടുതലാണെന്നും എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥ ഉണ്ട്. തിടുക്കപ്പെട്ട് ഈ ജോലികൾ ചെയ്തുകഴിഞ്ഞാൽ പല വോട്ടർമാരുടെയും വിവരങ്ങൾ ചേർക്കപ്പെടാതെ പോകും പിന്നീട് ജനങ്ങളെല്ലാം തങ്ങൾക്ക് നേരെ തിരിയാനുള്ള സാഹചര്യം ഉണ്ടാകുമെന്നും ബിഎൽഒമാർ തഹസിൽദാർക്ക് നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തു.

നവംബർ 4 മുതൽ ഡിസംബർ 4 വരെയുള്ള കാലയളവിൽ ആദ്യം നൽകിയിരുന്ന ജോലി ഫോം നൽകലും അത് തിരികെ വാങ്ങലും മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ഡാറ്റ എൻട്രി കൂടി ചെയ്യണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.സർവർ തകരാറുകൾ ഉള്ളതിനാൽ ചുരുങ്ങിയ സമയപരിധിയ്ക്കുള്ളിൽ ഇത്തരം കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധ്യമല്ല. സമയം നീട്ടി നൽകണമെന്നും ബിഎൽഒമാർ പറഞ്ഞു.

spot_img

Related news

നാമനിർദേശ പത്രിക സ്വീകരിച്ചില്ല; മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത്...

പാമ്പ് കടിയേറ്റ് രണ്ടു വയസ്സുകാരൻ മരണപെട്ടു

മഞ്ചേരി: പൂക്കളത്തൂർ ശ്രീജേഷിന്റെ രണ്ടു വയസ്സായ മകൻ അർജുൻ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ...

തൃണമൂലിനെ കൂടെ നിര്‍ത്തി യുഡിഎഫ്; കരുളായിയില്‍ സഖ്യമായി മത്സരിക്കും

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ കൂടെനിര്‍ത്തി മലപ്പുറത്തെ യുഡിഎഫ്. കരുളായി പഞ്ചായത്തിലാണ്...

ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു....