ഹൃദയം തകർത്ത് വെടിയുണ്ട; സി.ജെ റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ആദായനികുതി വകുപ്പ് റെയ്ഡിനിടെ, ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.റോയ് സി.ജെ.യുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്. അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്ന് ഡോക്ടേഴ്‌സ്. മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം നാളെ ബെംഗളൂരുവില്‍ നടക്കും.

മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ ജോസഫ് പൊലീസില്‍ പരാതി നല്‍കി. കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ റോയിയുടെ സഹോദരന്‍ ബാബു സി.ജെ രംഗത്തെത്തി. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാന്‍ ബാലസ്റ്റിക് ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

അതേസമയം, ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി റോയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ലീഗല്‍ അഡൈ്വസര്‍ പ്രകാശ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്നും പൊലീസ് അറിയിച്ചു.

ഡോ. റോയ് സിജെയുടെ മരണത്തില്‍ ആദായ നികുതിവകുപ്പിനെതിരെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പ്രതികരിച്ചു. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദ്ദത്തിന് ഇരയാണ് റോയ് സിജെ. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. കൂടുതല്‍ പറഞ്ഞാല്‍ രാഷ്ട്രീയമാകുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. അധിക്ഷേപത്തിന്റെ ഇരയാണ് ഡോ. റോയ് സിജെ. കുറ്റമറ്റ അന്വേഷണം നടത്തുമെന്നും ഉപമുഖ്യമന്ത്രി പ്രതികരിച്ചു.

spot_img

Related news

സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന്; ഉച്ചയ്ക്ക് 2 വരെ പൊതുദര്‍ശനം

ബെംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ 'കോണ്‍ഫിഡന്റ്' ഗ്രൂപ്പ്...

മത്സരിക്കാൻ ‘മൂഡില്ല’, ഇത്തവണ മാറി നിൽക്കാം: കെ. മുരളീധരൻ

തനിക്ക് മത്സരിക്കാന്‍ മൂഡില്ലെന്നും എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടേയെന്നും കെ.മുരളീധരന്‍. എല്ലാ...

“ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചില്ല, ഞങ്ങൾ ഒരുമിച്ച് പോകുന്നു”; കോട്ടയത്തെ ഹോട്ടൽ മുറിയിൽ പ്രണയിതാക്കൾ മരിച്ച നിലയിൽ

കോട്ടയം: കോട്ടയം നഗരത്തിലെ ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍...

കാർഡ്ബോർഡും മുള്ളുചെടിയും കെട്ടി നടന്നവർ കാണണം ഈ ‘വേട്ടക്കാരനെ’; റെനയുടെ പോസ്റ്റ് ചർച്ചയാകുന്നു

കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വീഡിയോയുമായി...

മിഠായി നൽകി പ്രലോഭിപ്പിച്ചു, ക്രൂരമായി പീഡിപ്പിച്ചു; 56-കാരന് ഇനി ജീവിതം അഴിക്കുള്ളിൽ

തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 56കാരന് 43 വർഷം തടവ്...