വിജയിയുടെ ടിവികെയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിഎസ്പി

നടന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ നിന്ന് ആനയുടെ ചിഹ്നം നീക്കണണമെന്നാവശ്യപ്പെട്ട് ബിഎസ്പിയുടെ വക്കീല്‍ നോട്ടീസ്. ബിഎസ്പിയുടെ തമിഴ്‌നാട് ഘടകമാണ് നോട്ടീസ് അയച്ചത്. 5 ദിവസത്തിനുള്ളില്‍ മാറ്റം വരുത്തണമെന്നാണ് നോട്ടീസിലുള്ളത്.
തമിഴക വെട്രി കഴകത്തിന്റെ കൊടി കഴിഞ്ഞ സെപ്തംബര്‍ 22 ന് പുറത്തിറക്കിയപ്പോള്‍ തന്നെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. ടിവികെയുടെ കൊടിയില്‍ ഇടതും വലതുമായി ആനയുടെ ചിഹ്നങ്ങളുണ്ട്. ടിവികെ പതാകയില്‍ ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹന്മായ ആനയെ ഉപയോഗിക്കാന്‍ ആകില്ലെന്നാണ് പാര്‍ട്ടിയുടെ വാദം. കൊടിയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടണമെന്ന് കാട്ടി ബിഎസ്പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ കൊടിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് റോളില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പിന്നാലെയാണ് ബിഎസ്പിയുടെ സംസ്ഥാന ഘടകത്തിന്റെ വക്കീല്‍ നോട്ടീസ്. വിജയ്ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ 5 ദിവസത്തിനുള്ളില്‍ കൊടിയില്‍ മാറ്റം വരുത്തണമെന്ന് ബിഎസ്പി പറയുന്നു. എന്നാല്‍ ടിവികെയില്‍ നിന്ന് പ്രതികരണമൊന്നുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായ സാഹചര്യത്തില്‍ 27 ന് നടക്കുന്ന ആദ്യ സമ്മേളനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകും ടിവികെയുടെ ശ്രമം.

spot_img

Related news

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം...

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി...

അമ്മ ഫോണ്‍ ഉപയോഗം വിലക്കി; ഇരുപതാംനിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ജീവനൊടുക്കി

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ വിലക്കിയതില്‍ മനം നൊന്ത് 15...

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ...