സൗദിയിലെ ജിസാനില്‍ വേങ്ങര സ്വദേശികളായ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു


വേങ്ങര: സൗദിയിലെ ജിസാനില്‍ വേങ്ങര സ്വദേശികളായ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു.
ശനിയാഴ്ച രാത്രി സൗദി സമയം ഏഴോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച വാഹനം മഴയില്‍ തെന്നി മുന്നില്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. പച്ചക്കറി മൊത്തമായി എടുത്ത് വില്‍പ്പന നടത്തുന്ന ഇരുവരും ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന്നായി പോകുമ്പോള്‍ ജിസാനിനു സമീപം ബെയ്ഷ് മസ്ലയയില്‍ ആണ് അപകടം.

spot_img

Related news

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍...