കൊച്ചി മറൈൻ ഡ്രൈവിലെ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി മറൈൻ ഡ്രൈവിലെ കായലിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം സെൻട്രൽ പൊലീസ് എത്തി മൃതദേഹം കരയ്ക്ക് കയറ്റി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനടുത്താണ് പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കായലിനോട് ചേർന്നുള്ള ഫ്ലാറ്റുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. വിശദമായ അന്വേഷണം നടത്തുമെന്ന് സെൻട്രൽ ACP രാജൻ കെ അരമന വ്യക്തമാക്കി.

കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിയ്ക്കാത്ത നിലയിലാണ് മൃതദേഹം ഉണ്ടായത്. കായലിലൂടെ ഒഴുകി വന്ന കുഞ്ഞിന്റെ മൃതദേഹം സമീപത്തുണ്ടായിരുന്ന രണ്ടുപേരാണ് ആദ്യം കണ്ടത്. പിന്നീട് ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.

spot_img

Related news

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി; പാസ്‌പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവ്, മാർച്ച് 31-നകം തിരികെ ഹാജരാക്കണം

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ ജാമ്യവ്യവസ്ഥയിൽ നടന്‍ സിദ്ദിഖിന് കോടതി ഇളവുകൾ അനുവദിച്ചു....

ഇത്തവണ ജോർജുകുട്ടി ഒളിപ്പിച്ചതെന്ത്? ‘ദൃശ്യം 3’ പോസ്റ്റർ വൈറൽ; ഏപ്രിൽ രണ്ടിന് പൂരത്തുടക്കം

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഫാമിലി ത്രില്ലർ വിസ്മയം ‘ദൃശ്യം’ മൂന്നാം...

മികച്ച സബ് കളക്ടർക്കുള്ള പുരസ്കാരം ഒ.വി. ആൽഫ്രഡിന്

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച സബ് കളക്ടര്‍ക്കുള്ള പുരസ്‌കാരം ഒ.വി ആല്‍ഫ്രഡിന്. നിലവിൽ...

പിടിക്കാൻ ‘പരിമിതി’, പക്ഷേ കണ്ണുവെട്ടിച്ച് പോകില്ല; വെല്ലുവിളിച്ച ഇൻസ്റ്റാഗ്രാം താരത്തിന് പിന്നാലെ എക്സൈസ്

കോഴിക്കോട്: ലഹരിമരുന്ന് കൈവശം വെച്ച് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് യുവാവ്. കോഴിക്കോട്...