കോഴിക്കോട്‌ മേപ്പയ്യൂരില്‍ വന്‍ MDMA വേട്ട ; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്‌ മേപ്പയ്യൂര്‍ പന്നിമുക്കില്‍ നിന്നും മാരക നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേരെ പിടികൂടി. ചേരാപുരം സ്വദേശി അജ്മല്‍ സി.വി., ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ വി.കെ. എന്നിവരെയാണ് പോലീസ് പിടികൂടിയത്.പേരാമ്പ്ര ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്രയില്‍ നിന്നും എം.ഡി.എം.എയുമായി വടകര റൂട്ടില്‍ കാറില്‍ പോകുന്ന വിവരം ലഭിച്ചതില്‍ മേപ്പയ്യൂര്‍ പോലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും അറസ്റ്റിലായത്. യുവാക്കളില്‍ നിന്നും 14.500 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ എടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.

spot_img

Related news

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159...

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍...

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം തിരുവനന്തപുരം...

സ്വര്‍ണവില കുറഞ്ഞു; 46,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ...