വേർപാടിന്റെ നോവ് മാറുന്നതിന് മുൻപേ വീണ്ടും ദുരന്തം; പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്താണ് സംഭവം. രാമപുരം സ്‌കൂള്‍പടിയില്‍ പരേതനായ ചാക്കീരിതൊടി സൈതിന്റെ മകന്‍ ഇബ്രാഹിം എന്ന കുഞ്ഞാന്‍ (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.10 ഷൊര്‍ണൂര്‍ -നിലമ്പുര്‍ റൂട്ടിലെ മെമു ട്രൈയിന്‍ തട്ടിയാണ് മരിച്ചത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുൻപാണ് അപകടം നടന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം 24 നാണ് ഇബ്രാഹിമിന്റെ പിതാവും പഴയ സൈദ് ബീഡി കമ്പനി ഉടമയുമായ സൈദ് നിര്യാതനായത്.

അങ്ങാടിപ്പുറം പരിയാപുരത്താണ് ഇബ്രാഹിം താമസിച്ചിരുന്നത്. പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: പിലാത്തൊടി കുഞ്ഞിമ്മ (രാമപുരം). ഭാര്യ: പരേതയായ ആറങ്ങോടന്‍ ബുഷറ (പരിയാപുരം ). മക്കള്‍: മുഹമ്മദ് ഇര്‍ഷാദ്, ഇര്‍ഷിദ, ഹിബ ഷെറിന്‍. മരുമക്കള്‍: അസ്ത സല്‍വ (പുത്തനങ്ങാടി), ആഷിക്ക് (വെട്ടത്തൂര്‍), ഫവാസ് (ചെറുകര ). സഹോദരങ്ങള്‍: അഷ്റഫ്, റെജിലീന, ബുഷ്‌റ, ഫൈസലാബി, ഫൗസിയ

spot_img

Related news

പ്രവാസ ജീവിതത്തിനിടയിലും വിടാത്ത ലക്ഷ്യം; പുറമണ്ണൂർ സ്വദേശി മുഹമ്മദ് ഷമീറിന് ഫിസിക്സിൽ ഡോക്ടറേറ്റ്

പുറമണ്ണൂർ: ചെന്നൈ സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും...

ഭരണമാറ്റം പേടിച്ച് കൊടി സുനി; തവനൂരിൽ നിന്ന് രക്ഷപെടാൻ നീക്കം, ലക്ഷ്യം കണ്ണൂർ ജയിലും പരോളും!

തവനൂർ: ഭരണമാറ്റം മുന്നിൽ കണ്ടു പരോളിനും ജയിൽ മാറ്റത്തിനും സമ്മർദം ശക്തമാക്കി...

അമരമ്പലത്തെ വിറപ്പിച്ച ‘കരിവീരൻ’ ഇനി പുത്തൂരിന്റെ അതിഥി; മാസങ്ങൾ നീണ്ട ഭീതിക്ക് വിരാമം!

മലപ്പുറം: മാസങ്ങളായി അമരമ്പലം ടി.കെ കോളനി പരിസരങ്ങളിലും ധര്‍മശാസ്താ ക്ഷേത്രമുറ്റത്തും ഭീതി...

ആളിപ്പടർന്ന തീയിൽ പൊലിഞ്ഞത് ഒരു ജീവൻ; ആനമങ്ങാട് വയോധികൻ മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീപിടിത്തം അണക്കുന്നതിനിടെ പ്രദേശവാസിയായ വയോധികനെ...

‘ലക്ഷ്യം അതിവേഗം, ഒപ്പം ജനവിശ്വാസവും’; പൊന്നാനിയിൽ ഓഫീസ് തുറന്ന് മെട്രോമാൻ

അതിവേഗ റെയില്‍പാത പദ്ധതി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തീര്‍ക്കുക എന്നതിനാണ് പ്രഥമ പരിഗണന...