തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി മോഷണം നടന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്. ആയുധവുമായി എത്തിയാണ് ബാങ്ക് കൊള്ളയടിച്ചത്. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കവർന്ന പണത്തിന്റെ കണക്ക് എടുക്കുകയാണ്. ജീവനക്കാരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൊള്ള നടത്തിയത്. ഫെഡറൽ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. കാഷ് കൗണ്ടറില്‍ നിന്നാണ് പണം കവര്‍ന്നത്. കാഷ് കൗണ്ടര്‍ തല്ലിപൊളിച്ചാണ് അകത്ത് കയറി പണം കവരുകയായിരുന്നു. എത്ര രൂപ നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച് വിവരമില്ല. ഒരു മോഷ്ടാവ് മാത്രമാണുണ്ടായിരുന്നത്. മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയിൽ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്. മലയാളത്തില്‍ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. പ്രതിക്കായി വ്യാപക തിരച്ചില്‍. ശക്തമായ വാഹനപരിശോധന നടത്താന്‍ തീരുമാനിച്ചു.

spot_img

Related news

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടി നൽകി സുപ്രീം കോടതി, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി

ദില്ലി: കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം...

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍...

ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാൻ പാടില്ല, കോടതി വിധി മാനിക്കാതിരിക്കാനാകില്ല; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ മുകേഷ്

കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ വിധിപ്പകര്‍പ്പ് കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് നടനും...

ട്രെയിനിനുള്ളിൽ കണ്ട ഉടമസ്ഥനില്ലാത്ത ബാഗ് പരിശോധിച്ച റെയിൽവേ പൊലീസിന് ലഭിച്ചത് 4 കിലോ കഞ്ചാവ് 

കൊല്ലം: ട്രെയിനിനുള്ളിൽ കണ്ട ഉടമസ്ഥനില്ലാത്ത ബാഗ് പരിശോധിച്ച റെയിൽവേ പൊലീസിന് ലഭിച്ചത്...

‘ദിലീപിന് നീതി കിട്ടി, വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ട്’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അടൂര്‍ പ്രകാശ്

ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍. ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ്...