ബാണാസുര സാഗര്‍ ഡാം തുറന്നു

വയനാട്: ബാണാസുര സാഗര്‍ ഡാം തുറന്നു. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ കടന്നതിനെ തുടര്‍ന്നാണ് ബാണാസുര സാാഗര്‍ ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു. . മുന്‍പ് അറിയിച്ചിരുന്നതുപോലെ രാവിലെ എട്ടിനാണ് ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. നാല് ഷട്ടറുകളില്‍ ഒന്ന് ആണ് ഉയര്‍ത്തിയത്. ഒരു സെക്കന്റില്‍ 8.50ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

പുഴകളില്‍ ഇറങ്ങി മീന്‍ പിടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊലീസിനെ അണക്കെട്ടിന്റെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ജലനിരപ്പുയര്‍ന്നതോടെ ബാണാസുര സാഗറില്‍ റെഡ് അലര്‍ട്ട് നല്‍കിയിരുന്നു. ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

spot_img

Related news

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും...

‘ഡിസീസ് എക്‌സ്’ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകം, 50 മില്യണ്‍ പേരുടെ ജീവനെടുക്കും

കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകമായ മഹാമാരിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന....

സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യത; മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത

സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

ലീഗ് എം പിമാര്‍ക്കെതിരെ കെ ടി ജലീൽ; ഇ ഡിയെ പേടിച്ച് മിണ്ടുന്നില്ലെന്ന് ആരോപണം

മുസ്ലിം ലീഗ് എം പിമാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍...

ഇന്ത്യയിലെയും യു.കെയിലെയും നിക്ഷേപ സാധ്യതകള്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശ്രദ്ധേയമായി മലയാളി ശബ്ദം

യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത്...

LEAVE A REPLY

Please enter your comment!
Please enter your name here