പ്രധാനമന്ത്രിയുടെ അമ്മക്കെതിരായ മോശം പരാമർശം; നാളെ ബിഹാറിൽ ബന്ദിന് ആഹ്വാനം ചെയ്ത് എൻഡിഎ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരായ മോശം പരാമർശത്തെ തുടർന്ന്, ബിഹാറിൽ ബന്ദിന് എൻഡിഎ ആഹ്വാനം ചെയ്തു. നാളെയാണ് സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. വോട്ടർ അധികാർ യാത്രയുടെ ഭാഗമായി ദർഭംഗയിലെ പൊതുയോഗത്തിലാണ് നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങൾ മുഴക്കിയത്.

പാരമ്പര്യസമ്പന്നമായ ബിഹാറിൽ നിന്നു തന്റെ അമ്മയ്ക്കെതിരെ അപമാനകരമായ പരാമർശങ്ങളുണ്ടായത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ‘ആർജെഡി–കോൺഗ്രസ് വേദിയിലാണ് അമ്മയെ അവഹേളിച്ചത്. അപമാനം എന്റെ അമ്മയ്ക്ക് മാത്രമല്ല, രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും നേരെയാണ്. പരേതയായ മാതാവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിനു ബിഹാറിലെ സ്ത്രീകൾ ആർജെഡിക്കും കോൺഗ്രസിനും മാപ്പ് നൽകില്ല’ – മോദി പറഞ്ഞു.

അതേസമയം, വോട്ടർ അധികാർ യാത്രയിൽ മോദിയുടെ അമ്മയെ അവഹേളിക്കുന്ന മുദ്രാവാക്യം മുഴക്കാൻ ബിജെപിയാണു ആളുകളെ രംഗത്തിറക്കിയതെന്ന ആരോപണം കോൺഗ്രസ് ആവർത്തിച്ചു.

spot_img

Related news

പാലല്ല, ശുദ്ധമായ വിഷം! മഹാരാഷ്ട്രയിൽ വിപണിയിലെത്തിയത് 2.5 കോടി ലിറ്റർ വ്യാജപ്പാൽ; വഴിത്തിരിവായത് സംയുക്ത പരിശോധന

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ വൻ വ്യാജപ്പാൽ നിർമാണവും വിതരണവും നടന്നതായി അന്വേഷണത്തിൽ...

രാജ്യവ്യാപകമായി ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കാൻ കേന്ദ്രം; നിലപാട് സുപ്രീംകോടതിയിൽ വ്യക്തമാക്കി!

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ...

മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ വിവാദം: സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ പുതിയ പരീക്ഷാ തീയതി...

തമിഴ്‌നാട്ടിലെ ഗോവധ നിരോധനത്തിന് സുപ്രീംകോടതിയുടെ പൂട്ട്; മദ്രാസ് ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ

ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ ഇടക്കാല...