കുരുന്നിന് പുനർജന്മം; തൊണ്ടയിൽ കുടുങ്ങിയ കുപ്പിമൂടി പുറത്തെടുത്തു, മഞ്ചേരി മെഡിക്കൽ കോളേജിൽ മിന്നൽ രക്ഷാപ്രവർത്തനം!

മഞ്ചേരി: കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുരുന്നിന് മഞ്ചേരി മെഡിക്കൽ കോളേജ് രക്ഷകരായി. മഞ്ചേരി മുട്ടിപ്പാലം സ്വദേശിയായ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് മൂടി കുടുങ്ങിയത്. കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് പെട്ടെന്ന് ശ്വാസം മുട്ടി നിലത്ത് വീഴുകയായിരുന്നു. കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലാണ് മാതാപിതാക്കൾ ആദ്യം എത്തിച്ചത്. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.

തുടർന്ന് ഒരു നിമിഷം പോലും പാഴാക്കാതെ അത്യാഹിത വിഭാഗം മേധാവി ഡോ. ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ടു. ഡോ. സ്നേഹ, ഡോ. സയൻ, നഴ്സുമാരായ ഉമ്മർ, ജയശ്രീ, നസീബ എന്നിവരടങ്ങിയ മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ കുട്ടിയുടെ തൊണ്ടയിൽ പച്ച നിറത്തിലുള്ള കുപ്പിയുടെ മൂടി കുടുങ്ങി ശ്വാസനാളം പൂർണ്ണമായും അടഞ്ഞ നിലയിലാണെന്ന് കണ്ടെത്തുകയായിരുന്നു.

അതീവ ശ്രദ്ധയോടെയുള്ള നീണ്ട പരിശ്രമത്തിനൊടുവിൽ കുപ്പിയുടെ മൂടി തൊണ്ടയിൽ നിന്നും പുറത്തെടുത്തതോടെയാണ് കുരുന്നിന്റെ ശ്വാസം നേരെ വീണത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ചെറിയ കുട്ടികളുടെ കൈകളിൽ അവരുടെ വായിൽ കൊള്ളുന്ന തരത്തിലുള്ള ചെറിയ കളിപ്പാട്ടങ്ങളോ മറ്റ് വസ്‌തുക്കളോ യാതൊരു കാരണവശാലും നൽകരുതെന്ന് ഡോ. ഷാനവാസ് കർശന മുന്നറിയിപ്പും നൽകി.

spot_img

Related news

ചുട്ടുപഴുത്ത ചട്ടുകം കൊണ്ട് പിഞ്ചുശരീരങ്ങളിൽ ക്രൂരത; മലപ്പുറത്ത് രണ്ടാനമ്മയും പിതാവും അകത്ത്!

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത. 5,...

ആരോഗ്യനില തൃപ്തികരം, എങ്കിലും വിശ്രമം വേണം; മന്ത്രിയെ ഡിസ്ചാർജ് ചെയ്യുന്നത് വൈകും

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ...

തെളിവ് തന്നാൽ ‘കുഴിമന്തിയും സ്വർണ്ണവും’; മന്ത്രിയെ മർദ്ദിച്ച ദൃശ്യങ്ങൾക്കായി കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ചലഞ്ച്!

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂര്‍...

മരുന്നിന് വരിനിന്ന 78-കാരന്റെ തലയിൽ ചക്ക വീണു; ആശുപത്രി വളപ്പിലെ പ്ലാവ് വില്ലനായി

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണ്...

“പത്തനംതിട്ടയ്ക്ക് ഇനി ഒരു മഹാനടി കൂടി”; മന്ത്രി വീണാ ജോർജിനെതിരെ ‘ആറാടി’ രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് എംഎല്‍എ...