‘ബാബറി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍, ഒത്താശ ചെയ്തത് കോണ്‍ഗ്രസ്’: മുഖ്യമന്ത്രി

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. വലതുപക്ഷ മാധ്യമങ്ങള്‍ സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം മഹത്വവത്കരിക്കുന്നു. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍, ഒത്താശ ചെയ്തത് കോണ്‍ഗ്രസ്. മുസ്ലിം ലീഗ് അന്ന് കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാണക്കാട് പോയി രണ്ടുവാക്ക് പറഞ്ഞാല്‍ അതിനുള്ള അമര്‍ഷം തീരുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാവുമെന്ന് മുഖ്യമന്ത്രി. ഒരു മാറ്റം പാലക്കാട് ആഗ്രഹിക്കുന്നുവെന്നും ആ മാറ്റം മഹാ ഭൂരിപക്ഷം വോട്ടര്‍മാരും ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലതുപക്ഷ ക്യാമ്പ് എത്തിപ്പെട്ട ഗതികേടാണ് കാണിക്കുന്നത്, അവസരവാദ നിലപാടിലൂടെ നാടിന്റെ അന്തരീക്ഷം മാറ്റിമറിക്കാമെന്ന് വിഡി സതീശന്‍ കരുതണ്ട എന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക ദിവസം അയാളെ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുന്നത് ജാള്യത മറച്ച് വെക്കാന്‍ വേണ്ടിയാണ്. സംഭവത്തിന് ശേഷമാണ് നമ്മുടെ നാട്ടില്‍ എന്താണ് ഇതിനോടുള്ള പ്രതികരണമെന്ന് മനസിലായത്.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...