ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് സ്‌റ്റേഷനിലെ എസ്‌ഐ പി അനൂപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എസ്‌ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നടപടി.

പിടിച്ചെടുത്ത ഓട്ടോ എസ്‌ഐ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കര്‍ണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തത്. കാസര്‍കോട് ടൗണില്‍ നെല്ലിക്കുന്ന് ബീച്ച് റോഡ് ജങ്ഷനില്‍ റോഡിനു നടുവില്‍ വഴി തടസ്സം ഉണ്ടാക്കി എന്നാരോപിച്ചാണ് ഓട്ടോയുടെ താക്കോല്‍ പൊലീസ് ഊരിയെടുത്തെത്. പിന്നീട് സ്റ്റേഷനിലെത്തിച്ച ഓട്ടോ 5 ദിവസം കഴിഞ്ഞും വിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് സത്താര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.ഹൃദ്രോഗി ആണെന്നതിന്റെ രേഖകളും പൊലീസിനെ കാണിച്ച് തന്റെ ദയനീയാവസ്ഥ പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആരോപണ വിധേയനായ കാസര്‍കോട് എസ്‌ഐ പി.അനൂപിനെ ചന്തേരയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

spot_img

Related news

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...

അബദ്ധത്തിൽ വൈദ്യുതിലൈനിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം....

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു....

നിരത്തിൽ തീ തുപ്പി അഭ്യാസം; കൊല്ലത്ത് വൈറൽ കാറിന് എട്ടിന്റെ പണി നൽകി എം.വി.ഡി; രജിസ്‌ട്രേഷൻ റദ്ദാക്കും

കൊല്ലം: വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച് കാർ. വൈറലായതോടെ...