ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്സ് കാറപകടത്തില്‍ മരിച്ചു


സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്സ് (46) കാറപകടത്തില്‍ മരിച്ചു. 2003, 2007 ലോകകപ്പുകള്‍ നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സ്. സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാര്‍ ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റേയും റോഡ് മാര്‍ഷിന്റേയും മരണത്തിന് പിന്നാലെ ലോകത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കുന്നതാണ് സൈമണ്ട്സിന്റെ വിയോഗം.ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന ആന്‍ഡ്രൂ സൈമണ്ട്സ് 2009ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഓസ്ട്രേലിയക്കായി സൈമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി 20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയക്കായി മൈതാനത്തിറങ്ങിയിട്ടുണ്ട്. 1998 ല്‍ പാകിസ്താനെതിരായിട്ടായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സിന്റെ ഏകദിന അരങ്ങേറ്റം. 2009ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും.

spot_img

Related news

മലപ്പുറത്തുനിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക്; സര്‍പ്രൈസായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍

പെരിന്തല്‍മണ്ണ: ഐപിഎല്‍ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് മലപ്പുറം...

കേരള സ്‌കൂള്‍ കായികോത്സവം; മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു

കേരള സ്‌കൂള്‍ കായികമേള അത്‌ലറ്റിക് വിഭാഗത്തില്‍ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു. മലപ്പുറത്തിന്റെ...

കേരള സൂപ്പര്‍ലീഗിന്റെ ‘ഫൈനല്‍ പോരാട്ടം’ കൊച്ചിയും കോഴിക്കോടും

മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള പ്രഥമ ഫൈനലില്‍ മാറ്റുരക്കുക ഫോഴ്സ കൊച്ചി...

റെക്കോഡുകളുടെ കളിത്തോഴന്‍ ‘കോഹ്ലിക്ക്’ ഇന്ന് 36-ാം ജന്മദിനം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ്....

ടെന്നിസ് ചാംപ്യന്‍ഷിപ് നേടി ഉമ്മന്‍ ചാണ്ടിയുടെ പേരമകന്‍

എണ്‍പത്തിഎട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ എപ്പിനോവ...