യുവതിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമം; 21കാരൻ ഹോസ്റ്റലിൽ പിടിയിൽ

കൊച്ചി കലൂരിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 21കാരൻ അറസ്റ്റിൽ. ഇടുക്കി എലപ്പാറ സ്വദേശി അനന്തുവിനെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 14ന് വൈകിട്ട് ആറുമണിയോടെ കലൂർ ആസാദ് റോഡിലായിരുന്നു സംഭവം. നടന്നു പോവുകയായിരുന്ന യുവതിയെ പിന്തുടർന്നെത്തിയ പ്രതി ആളൊഴിഞ്ഞ ഭാഗത്ത് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. യുവതി എതിർത്തതോടെ മുഖത്തടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതി രക്ഷപ്പെട്ടു.

മുൻപരിചയക്കാരായിരുന്ന ഇരുവരും പിന്നീട് അകന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കലൂരിലെ ഹോസ്റ്റലിൽനിന്ന് കസ്റ്റഡിയിലെടുത്തത്.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Related news

നെടുമ്പാശേരി മിനികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പേരുടെയും ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി...

ടാപ്പിങ് തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം; നെന്മാറ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം

പാലക്കാട്: കാണാതായ ടാപ്പിങ്ങ് തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

സൈനുൽ ആബിദ് വധക്കേസ്: 21 പ്രതികളെയും വെറുതെ വിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി

കാസര്‍കോട്: പ്രമാദമായ സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട്...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി...