നിയമസഭ തെരഞ്ഞെടുപ്പ്: കേരളം പിടിക്കാന്‍ കെ.സി വേണുഗോപാല്‍; സംസ്ഥാനത്ത് സജീവമാകാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കങ്ങളുമായി എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മാസങ്ങള്‍ മാത്രം അകലെ നില്‍ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെ.സി വേണുഗോപാലിന്റെ നീക്കം. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് പരമാവധി വേദികളൊരുക്കാനാണ് കെ.സി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ തീരുമാനം. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ കെ.സി വേണുഗോപാല്‍ എത്തിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.

നിലവില്‍ കെ.സി വേണുഗോപാലിന്റെ നിയന്ത്രണത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തില്‍ ഭൂരിഭാഗം പേരും കെ.സി വേണുഗോപാലിന്റെ വിശ്വസ്തരും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി അനില്‍കുമാറും ഷാഫി പറമ്പിലും കെ.സിയുടെ സംസ്ഥാനത്തെ മുന്‍നിര പടയാളികളാണ്.

പോഷക സംഘടനകളായ കെഎസ്‌യുവിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും അദ്ധ്യക്ഷന്‍മാര്‍ കെ.സി വേണുഗോപാലിനൊപ്പമാണ്. അതോടൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും കെ.സി വേണുഗോപാലിനോടൊപ്പമാണ്.

പ്രസിഡന്റ് ഒ.ജെ ജെനീഷും വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലും കെ.സി വേണുഗോപാലിന്റെ വിശ്വസ്തരാണ്. ഷാഫി പറമ്പിലും ജെനീഷിനെ പിന്തുണച്ചതോടെയാണ് പുതിയ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തില്‍ തീരുമാനമായത്. നേരത്തെ ഐ, എ ഗ്രൂപ്പുകളില്‍ നിലയുറപ്പിച്ചിരുന്ന പുതുതലമുറയിലെ മുഴുവന്‍ നേതാക്കളെയും തനിക്കൊപ്പം നിര്‍ത്താന്‍ കെ.സി വേണുഗോപാലിന് കഴിയുന്നുണ്ട്.

spot_img

Related news

ഈ മാസം 18 വരെ ശക്തമായ മഴ തുടരും; തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലേർട്ട്

തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8...

റി​ട്ട. അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ കൂ​ട്ടുപ്ര​തി​യാ​യ 19 കാരി പിടിയിൽ; മാല വിറ്റത് മലപ്പുറത്തെ ജ്വല്ലറിയിൽ

തൃ​ശൂ​ര്‍: മാ​ള​യി​ല്‍ റി​ട്ട. അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ കൂ​ട്ടുപ്ര​തിയാ​യ...

കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി...

വില കുറച്ച് മീൻ വിറ്റതിന് കച്ചവടക്കാരന് മർദനം; കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചു

കൊല്ലം ഭരണിക്കാവിൽ വില കുറച്ച് മീൻ വിറ്റതിന് മർദനം. കണ്ണൻ എന്നയാൾക്കാണ്...

നിയമവിരുദ്ധമായി വാഹനങ്ങളിൽ ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളർ കയറ്റി നശിപ്പിക്കാൻ എംവിഡി നിർദേശം; പരിശോധന ശക്തം

വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് പരസ്യമായി നശിപ്പിക്കാൻ മോട്ടോർ വാഹന...