അമീബിക് മസ്തിഷ്കജ്വരം: മലപ്പുറം തിരുവാലി പഞ്ചായത്തിൽ കർശന ജാഗ്രതാനിർദേശം

തിരുവാലി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന കോഴിപ്പറമ്പ് എളയിടത്തുകുന്ന് ശോഭന (45) മരിച്ചതിനെ തുടർന്ന് പ്രദേശത്ത് 5 സ്ഥലങ്ങളിലെ വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. പഞ്ചായത്തിലെ പൊതുകുളങ്ങൾ, തോടുകൾ എന്നിവയിൽ കുളിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. ശോഭനയുടേതടക്കമുള്ള 15 കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറിലെ വെള്ളം, ഇവർ ജോലി ചെയ്തിരുന്ന തിരുവാലിയിലെ പഴച്ചാർ നിർമാണ കമ്പനിയിലെ വെള്ളം എന്നിവയടക്കമുള്ള സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.

പ്രദേശത്ത് ആരോഗ്യ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആശപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും നടത്തി. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ആരോഗ്യപ്രവർത്തകർ പറയുകയും ചികിത്സയ്ക്കു കാലതാമസം ഉണ്ടാവരുതെന്നും സ്വയം ചികിത്സ ഉൾപ്പെടെ ഒഴിവാക്കണമെന്നും ഇവർ അറിയിച്ചു.

ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, വൈസ് പ്രസിഡന്റ് എം.സജ്ന, മെഡിക്കൽ ഓഫിസർ വി.പി.മൻസൂർ അലി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തുതല ആരോഗ്യ ജനകീയ സമിതി യോഗം ചേർന്നു തുടർ നടപടികൾ ആസൂത്രണം ചെയ്തു. എപ്പിഡെമിയോളജിസ്റ്റ് ഡോ.നീരജ്, ഹെൽത്ത് സൂപ്പർവൈസർ എ.ശ്രീജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ.അമൃത എന്നിവർ ബോധവൽക്കരണ നടപടികൾ വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം സി.ശോഭന, വാർഡ് അംഗങ്ങളായ പി.അഖിലേഷ്, പി.സെബീർബാബു, കെ.ഷാനി, കെ.അമ്പിളി, കെ.വി.രജിലേഖ, വി.എം.നിർമല, പി.ഗീത, എ.സജീസ്, സെക്രട്ടറി മേദിനി എന്നിവർ പങ്കെടുത്തു.

തിരുവാലി പഞ്ചായത്തിൽ കർശന നടപടികൾ

  • ഇന്ന് എല്ലാ വാർഡുകളിലും ആരോഗ്യ ശുചിത്വ സമിതിയോഗം ചേരും.
  • നാളെയും മറ്റന്നാളുമായി പഞ്ചായത്തിലെ മുഴുവൻ കിണറുകളിലും ക്ലോറിനേഷൻ.
  • കുളം, തോട് തുടങ്ങിയ എല്ലാ പൊതു ജലാശയങ്ങൾക്കു സമീപവും കുളി അടക്കമുള്ളവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതായി ബോർഡ് സ്ഥാപിക്കും.

ആരോഗ്യ ജനകീയ സമിതി യോഗത്തിലെടുത്ത തീരുമാനങ്ങൾ

  • ഇന്ന് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ആരോഗ്യ ശുചിത്വ സമിതിയോഗം ചേരും.
  • നാളെയും മറ്റന്നാളുമായി പഞ്ചായത്തിലെ മുഴുവൻ കിണറുകളിലും ക്ലോറിനേഷൻ നടത്തും.
  • പഞ്ചായത്തിലെ പൊതുകുളങ്ങൾ, തോടുകൾ എന്നിവയിൽ കുളിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. ജലസ്രോതസ്സുകൾക്കു സമീപം മുന്നറിയിപ്പ് ബോർഡ് വയ്ക്കും.
  • രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ ഉദ്യോഗസ്ഥരെ അറിയിക്കണം. ചികിത്സയ്ക്കു കാലതാമസം ഉണ്ടാവരുത്. സ്വയം ചികിത്സ ഉൾപ്പെടെ ഒഴിവാക്കണം.
spot_img

Related news

മലപ്പുറത്ത് മദ്യലഹരിയിൽ ഭർത്താവിന്റെ ക്രൂരത; ഭാര്യയ്ക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം വീണ് എട്ടുവയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ വീട്ടിലേക്ക് മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം...

സ്ത്രീ സൗഹൃദവും പരിസ്ഥിതി സൗഹൃദവും: താനൂർ ഗവ. കോളേജിൽ സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് ആസ്റ്റർ മിംസ്

മലപ്പുറം: സ്ത്രീകളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ നാളെയെ കെട്ടിപ്പടുക്കുക...

ഓടിക്കാത്ത വാഹനത്തിന് ഹെൽമറ്റ് പിഴ; പൊലീസിന്റെ ചലാനിൽ ആശയക്കുഴപ്പം

മലപ്പുറത്ത് താൻ ഒരിക്കലും ഓടിച്ചിട്ടില്ലാത്ത സ്കൂട്ടറിന്റെ പേരിൽ പിഴ അടയ്ക്കാൻ നോട്ടീസ്...

കൊണ്ടോട്ടിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

മലപ്പുറം കൊണ്ടോട്ടിയിൽ പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട്...

കോളേജ് വിദ്യാര്‍ഥിനികളുടെ ഓണാഘോഷ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു

മലപ്പുറത്ത് കോളേജ് വിദ്യാര്‍ഥിനികളുടെ ഓണാഘോഷ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് വ്യാജ...