അംബിക റാവു അന്തരിച്ചു

തൃശൂര്‍: മലയാള സിനിമാ രംഗത്ത് സഹസംവിധായികയായും സഹനടിയായും പ്രവര്‍ത്തിച്ച അംബിക റാവു(58) അന്തരിച്ചു. വൃക്കരോഗമൂലം ചികില്‍സയിലിരിക്കെ തിങ്കള്‍ രാത്രി10.30ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഗ്രാമഫോണ്‍, മീശമാധവന്‍, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റെയും, അന്യര്‍, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലര്‍, വെട്ടം, രസികന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, അച്ചുവിന്റെ അമ്മ, കൃത്യം, ക്ലാസ്മേറ്റ്‌സ്, കിസാന്‍, പരുന്ത്, സീതാകല്യാണം, ടൂര്‍ണമെന്റ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ,വൈറസ്, കുമ്പളങ്ങി നൈറ്റ്‌സ് , അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു, തൊമ്മനും മക്കളും, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ എന്ന വേഷം ശ്രദ്ധേയമായ കഥാപാത്രമാണ്.

spot_img

Related news

ചികിത്സ ഉറപ്പ്, അടാട്ട് സുരക്ഷിതം; അമല ആശുപത്രിയുമായി ചേർന്ന് സമഗ്ര ആരോഗ്യ പദ്ധതിയുമായി അനിൽ അക്കര

തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ...

ദീപക്കിന്റെ ആത്മഹത്യ: ഇൻസ്റ്റഗ്രാം വഴി ആരോപണമുന്നയിച്ച യുവതി വിദേശത്തേക്ക് കടന്നതായി സൂചന; അറസ്റ്റ് ഭയന്ന് നീക്കം

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട്...

യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം; ദീപക്കിന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട്...

മാലിന്യത്തിൽ തെളിഞ്ഞ ‘വിലാസം’: കേച്ചേരിയിൽ കാനയിൽ മാലിന്യം തള്ളിയവർക്കെതിരെ നിയമനടപടി

തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും...