വായു മലിനീകരണം രൂക്ഷം; ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ദില്ലി: ദില്ലി സര്‍ക്കാരിനെ വായു മലിനീകരണത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ എന്ത് നടപടികളാണ് മലിനീകരണം നിയന്ത്രിക്കുന്നതിന് എടുത്തതെന്ന് കോടതി ചോദിച്ചു. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 3 നടപ്പിലാക്കാന്‍ വൈകിയതിനെ വിമര്‍ശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്ന് താക്കീത് നല്‍കി. മലിനീകരണത്തോത് കൂടുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ പഴിക്കുകയാണ് ദില്ലി സര്‍ക്കാര്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് കൂടിയെന്നും കേന്ദ്ര സര്‍ക്കാര്‍ മലിനീകരണത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി ആതിഷി കുറ്റപ്പെടുത്തി.

വായു മലിനീകരണത്തില്‍ ശ്വാസം മുട്ടിയിരിക്കുകയാണ് ദില്ലി. അവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്നുമുതലാണ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 4 ആണ് നടപ്പിലാക്കി തുടങ്ങിയത്. കാഴ്ചാപരിധി 200 മീറ്ററില്‍ താഴെയായി കുറഞ്ഞു. പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക ഇന്ന് 700നും മുകളിലാണ്. 10, 12 ക്ലാസുകള്‍ ഒഴികെയുള്ളവര്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. 9, 11 ക്ലാസുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്ലൈന്‍ ക്ലാസുകള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇനിയൊരു ഉത്തരവ് വരെ തുടരും. അവശ്യസേവനങ്ങള്‍ക്ക് അല്ലാതെ എത്തുന്ന ട്രക്കുകള്‍ക്ക് ദില്ലിയിലേക്ക് പ്രവേശനമില്ല. ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈപ്പ് ലൈനുകള്‍, മറ്റ് പൊതു പദ്ധതികള്‍ എന്നിവയുള്‍പ്പെടെ താല്‍ക്കാലികമായി എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. വര്‍ക്ക് ഫ്രം ഹോം ഓപ്ഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അവതരിപ്പിച്ചേക്കാമെന്ന് പാനല്‍ പറഞ്ഞു. കാഴ്ചപരിധി കുറഞ്ഞതിനാല്‍ ദില്ലി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും വൈകുകയാണ്.

spot_img

Related news

“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

പശ്ചിമബംഗാളിൽ നിപ സ്ഥിരീകരിച്ചു; രണ്ട് നഴ്സുമാർക്ക് രോഗബാധ, 120 പേർ നിരീക്ഷണത്തിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിപ രോഗ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ്...

കരൂരിൽ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക...

‘ലക്ഷ്യം മതപരമായ ശുദ്ധി’; അയോധ്യക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു....