ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും വളരെ മോശം അവസ്ഥയിലാണുള്ളത്. ആർ കെ പുരം, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലിയ്ക്ക് ശേഷം ഉയർന്ന വായു മലിനീകരണ തോത് ഇതുവരെയും കുറഞ്ഞിട്ടില്ല. എന്നാൽ മലിനീകരണ തോത് ഉയർന്നതോടെ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്യിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇന്നലെ ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നത്. കൃത്രിമ മഴ ലഭിച്ചാൽ വായുമലിനീകരണത്തിന് ആശ്വാസം ഉണ്ടാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.


വായുമലിനീകരണം ഉയർന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആലോചന. ബി എസ് 6 നിലവാരത്തിന് താഴെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല എന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. ബി എസ് സിക്സ് എൽ എൻ ജി സി എൻ ജി ഇ വി ഒഴികെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്കാണ് വിലക്ക്. ബി എസ് ഫോർ വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് അടുത്തവർഷം ഒക്ടോബർ 31 വരെ മാത്രമാണ് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

spot_img

Related news

സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5...

ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു; 12 വയസുകാരനോട് അച്ഛന്റെ ക്രൂരത

പത്തനംതിട്ടയിൽ 12 വയസ്സുകാരനോട് അച്ഛന്റെ ക്രൂരത. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ചു,...

മഴക്കെടുതിയോ വന്യമൃഗ ഭീതിയോ അല്ല, കാരണം പൊലീസ് വാഹനങ്ങള്‍; 63 കുട്ടികളിൽ ഹാജർ ആറുപേർ

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ 63 വിദ്യാർഥികൾ പഠിക്കുന്ന കരിമ്പാലക്കുന്ന് സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്; UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്. UDSF വിദ്യാഭ്യാസ...

കൊണ്ടോട്ടി എയര്‍പോര്‍ട്ട് റോഡില്‍ ഥാർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: ഥാര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ ബസാര്‍...