പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു. കഴിഞ്ഞദിവസമാണ് പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകള്‍ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പൊതു മേഖലാ സ്ഥാപനങ്ങളില്‍ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് ശ്രദ്ധയില്‍ പെട്ട ഉടനെ ഡിവൈഎഫ്‌ഐ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തുകയും പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവജനതയുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു.

spot_img

Related news

തട്ടിക്കൊണ്ടുപോകല്‍; പ്രതിയുടെ മകൾ അനുപമ അര മില്ല്യണ്‍ ഫോളോ ചെയ്യുന്ന യൂട്യൂബ് താരം

കൊല്ലം: ഓയൂരിൽ ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായത് ദമ്പതികളും മകളും

കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി...

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു...

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി ആശുപത്രി വിട്ടു

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു....

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

LEAVE A REPLY

Please enter your comment!
Please enter your name here