ആദ്യമായി ലഭിച്ച ശമ്പളം കൊണ്ട് ആരോരുമില്ലാത്തവർക്ക് ബിരിയാണി വിളമ്പി ആദിൽഷായുടെ പിറന്നാൾ ആഘോഷം

തിരൂർ: മലപ്പുറത്തെ ഒരു യുവാവിന്റെ പിറന്നാളാഘോഷമാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ മനം കവരുന്നത്. ആരോരുമില്ലാത്തവർക്ക് ഭക്ഷണം വിളമ്പിയാണ് ആദിൽഷാ എന്ന തിരൂർ സ്വദേശി സ്വന്തം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ സന്തോഷം മാത്രമല്ല ആദിലിന്റെ ഈ സമ്മാന ഭക്ഷണ പൊതിക്ക് പിന്നിലുള്ളത്, ആദ്യമായി ലഭിച്ച ശമ്പളത്തിൽ നിന്നാണ് യുവാവ് വിരുന്നൂട്ടിയതെന്നതും ഇരട്ടി മധുരമാവുകയാണ്.ആരോരുമറിയാതെ രണ്ട് സുഹൃത്തുക്കളെ മാത്രം കൂട്ടിയായിരുന്നു ആദിലിന്റെ ഭക്ഷണപൊതി വിതരണം. എന്നാൽ ഇതുകകണ്ടെത്തിയ പോലീസാണ് ആദിൽ ഷായുടെ നന്മ കണ്ടറിഞ്ഞ് അഭിനന്ദിക്കുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തതും. എസ്‌ഐ ജലീലാണ് ആദിലിന്റെ പിറന്നാൾ ഒരു വൈറൽ പിറന്നാളാക്കിയത്. ശനിയാഴ്ച രാത്രിയാണ് തിരൂർ സ്വദേശി ആദിൽഷാ വ്യത്യസ്തമായ രീതിയിൽ തന്റെ പിറന്നാൾ ആഘോഷിച്ചത്.ബസ് സ്റ്റാൻഡിൽ രാത്രി കിടന്നുറങ്ങുന്ന വീടില്ലാത്തവർക്കു തന്റെ 2 സുഹൃത്തുക്കളുടെ സഹായത്തോടെ ബിരിയാണിപ്പൊതി നൽകുകയായിരുന്നു ഈ യുവാവ് ചെയ്തത്. 50 പേർക്കാണ് ഭക്ഷണം്നൽകിയത്. ഈ സമയം രാത്രി ഡ്യൂട്ടിയുടെ ഭാഗമായി തിരൂർ എസ്‌ഐ ജലീൽ കറുത്തേടത്ത് ബസ് സ്റ്റാൻഡിലെത്തിയിരുന്നു. പൊതി വിതരണം കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് പിറന്നാളാണെന്നും തനിക്ക് ആദ്യമായി ശമ്പളം ഉപയോഗിച്ച് ഭക്ഷണം നൽകുകയാണെന്നും ആദിൽ അറിയിച്ചത്.ഇതോടെ പിറന്നാളുകാരന് എസ്‌ഐ ആശംസ നേർന്നു. കൂടാതെ ചിത്രം സഹിതം ഇക്കാര്യം സോഷ്യൽമീഡിയയിൽ അറിയിക്കുകയും ചെയ്തു. തന്റെ സർവീസിൽ പല തരത്തിലുള്ള പിറന്നാളാഘോഷവും കണ്ടിട്ടുണ്ടെന്നും ഇത്തരത്തിലൊന്ന് ആദ്യമാണെന്നും ജലീൽ കുറിച്ചു. യുവാവിന്റെ നല്ല മനസ്സിന് ബിഗ് സല്യൂട്ടെന്നും രക്ഷിതാക്കൾക്കും അധ്യാപകർക്കും സുഹൃത്തുക്കൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെയെന്നും അദ്ദേഹം എഴുതി.

spot_img

Related news

എം എസ് എഫ് മുന്നണിവിട്ടു, ഇനി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി വിട്ട്...

മലപ്പുറം വട്ടപ്പാറയിൽ വീണ്ടും അപകടം.ചരക്ക് ലോറി വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞു

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ലോറി മറിഞ്ഞ് 3 പേർ മരണപ്പെട്ടിരുന്നു.ശനിയാഴ്ച്ചരാത്രി...

മലപ്പുറം വട്ടപ്പാറ മരണ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അടിയില്‍പ്പെട്ട് മൂന്നു പേരാണ് തല്‍ക്ഷണം മരിച്ചത്

ദേശീയപാത 66ലെ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണാര്‍ക്കാട്...

സ്വകാര്യ പ്രാക്ടീസ്: മഞ്ചേരി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം...

LEAVE A REPLY

Please enter your comment!
Please enter your name here