വയനാട്: നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസി രാധാകൃഷ്ണനാണ് പിടിയിലായത്. മാനന്തവാടി എസ് എം എസ് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയില്‍ലെ കുട്ടികള്‍ക്കാണ് കഴിഞ്ഞദിവസം അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനമേറ്റത്. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചാണ് അയല്‍വാസിയായ രാധാകൃഷ്ണന്‍ കുട്ടികളെ മര്‍ദ്ദിച്ചത്. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ശീമക്കൊന്ന ഉപയോഗിച്ചുളള അടിയില്‍ കുട്ടികളുെടെ കാലിനും പുറത്തും പരുക്കേറ്റു. മര്‍ദ്ദനമേറ്റ കുട്ടികളില്‍ ഒരാള്‍ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായതാണ്.




