അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോടഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇടത് സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബു അരീക്കോട്. വി സി അബൂബക്കര്‍, അബു അരീക്കോട് എന്ന പേരിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടിരുന്നത്.

കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു അബു. സിപിഐഎം സൈബറിടങ്ങളിലെ സജീവ സാന്നിധ്യമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി പി രാമകൃഷ്ണനടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. അരീക്കോട് പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടില്‍ അബ്ദുള്‍ കരീം, വഹബി ദമ്പതികളുടെ മകനാണ് അബു.

spot_img

Related news

ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരത്തിൽ; ദുരിതത്തിലായി നഗരവാസികൾ

തിരുവനന്തപുരം: നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരമായി മാറിയിട്ടും ശുചീകരണം നടക്കുന്നില്ലെന്ന്...

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂർ: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി...

സവാള വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...